അപവാദപ്രചരണങ്ങൾ സൂക്ഷിക്കുക: വിശ്വാസസംരക്ഷകൻ

യാക്കോബായ സുറിയാനി സ്ഭയെയും ശ്രേഷ്ഠ കാതോലിക്കബാവയെയും സഭാനേത്യുത്വത്തെയും നിരന്തരമായി അപഹസിക്കുന്ന നിലപാടുമായി ഒരു കുട്ടർ നിലകൊള്ളുന്നു. വ്യാജ പ്രചരണങ്ങൾ സാമുഹ്യമാധ്യമങ്ങളിലുടെ നടത്തുകയാണു ഇവരുടെ പ്രവർത്ഥനരിതി. നമ്മുടെ സഭയിലെ ചിലരെങ്കിലും ഇതിനു സഹായങ്ങൾ നൽകുന്നുമുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവയെയും, ശ്രേഷ്ഠ കാതോലിക്ക ബാവയെയും പരസ്പരം ഭിന്നിപ്പിക്കുക ഏന്നതാണു ഇവരുടെ ലക്ഷ്യം. സ്വർത്ഥ താല്പര്യത്തിനുവേണ്ടി സഭയെ വഞ്ചിക്കുന്ന അധർമ്മികളെ സഭാമക്കൾ തിരിച്ചറിയണം.
ഇന്നു കാണുന്ന യാക്കോബായ സുറിയാനി സഭയുടെ വളർച്ചയ്ക്ക് മുഖ്യ കാരണക്കാരൻ മലങ്കരയുടെ യാക്കോബ് ബുർദാനയായ നമ്മുടെ ശ്രേഷ്ഠ കാതോലിക്ക ബാവയാണു. തന്റെ സർവ്വസ്വവും ഉപേക്ഷിച്ച് നമ്മൾക്കുവേണ്ടി അറസ്റ്റും, ജയിൽ വാസവും, പട്ടിണിയും അനുഭവിച്ച ബാവയുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലമാണു ഇന്നത്തെ സഭ. ശ്രേഷ്ഠ കാതോലിക്ക ബാവയെ പോതുജനസമക്ഷം അപഹസിക്കുന്ന നിലപാടുകൾ ചിലർ കുറച്ച് നാളുകളായി തുടങ്ങിയിട്ട്. ബാവ ബെൻസ് കാറിൽ സഞ്ചരിക്കുന്നതാണു ഈവരുടെ ദുഖം. മെത്രാകക്ഷികളുടെ അച്ചാരം വാങ്ങി ബാവയ്ക്കും സഭയ്ക്കുമെതിരെ പ്രചരണം നടത്തുന്നവർ കേരളത്തിലെ ഏത് സഭാമേലദ്ധ്യക്ഷനാണു ബെൻസ് കാറില്ലാത്തത് എന്നുകൂടി പറഞ്ഞാൽ നന്നായിരിക്കും.

 

എല്ലാക്കാലത്തും സംഘടിത മുന്നേറ്റങ്ങളെ തകർക്കാൻ ഉപകൈക്കുന്ന പ്രചരണ രീതിയാണു പിറുപിറുപ്പ് നടത്തുക എന്നത്. വളരെ സൌഹ്രിദം ചമഞ്ഞ് നടത്തുന്ന ഈ പ്രചരണം തിരിച്ചറിയുവാൻ നമ്മൾ ശ്രദ്ധിക്കണം. ഇന്ന മെത്രാൻ ബാവായുമായ് എതിരാണു, അദ്ദേഹം മറുഭാഗത്തേക്ക് പോകാൻ സാധ്യതയുണ്ട്, പോതുസമുഹം ബാവായ്ക്കെതിരാണു, സഭയിലെ പല തിരുമേനിമാരെക്കുറിച്ചും മോശമായ അഭിപ്രായമാണു തുടങ്ങി പലതും ഇവർ പറഞ്ഞു പ്രചരിപ്പിക്കുന്നു. മന്യന്മാർ ചമയുന്ന ഇവരുടെ വാഗ്ദത്തത്തിൽ വീണുപോകാതിരിക്കാൻ ശ്രദ്ധിക്കണം.

 

എല്ലാ കാലത്തും മെത്രാൻ കക്ഷികളുടെ ചതിക്കുഴികളിൽ യാക്കോബായ വിശ്വാസികൾ വീണിട്ടേയുള്ളു. ഇപ്രാവശ്യം മുൻ അനുഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. യാക്കോബായ സഭ പ്രതിസന്ധികളെ തരണംചെയ്താണു ഈ നിലയിലെത്തിയത്. സഭയുടെ വളർച്ചയ്ക്ക് വേണ്ടി ത്യാഗം സഹിച്ചവർ അനേകരാണു. അവരെ വിസ്മരിക്കുവാൻ സാധ്യമല്ല. എന്തോക്കെ പ്രതിസന്ധിയുണ്ടായാലും സഭയുടെ വിശ്വാസവും വ്യക്തിത്വവും നിലനിന്നേ മതിയാകു. കഷ്ടതകൾ മുന്നിലുണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. കഷ്ടതകളെ തരണം ചെയ്യുവാൻ ദൈവത്തിൽ ശരണപ്പെടുക മാത്രമാണു അഭികാമ്യമായിട്ടള്ളത്.

 

എല്ലാം തകന്നുവെന്ന അവസ്ഥ പലപ്പോഴും നമ്മൾക്ക് ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ദൈവത്തിന്റെ കരം നമ്മൾക്ക് കൈത്താങ്ങൽ നൽകിയിട്ടുണ്ട്. വന്ന പാതയിൽ നിന്ന് വ്യതിചലിക്കാതെ വിശ്വാസത്തിൽ ഉറച്ച് നിന്ന് എല്ലാ സ്വാർത്ഥതയും വെടിഞ്ഞ് ഒന്നായ് നമ്മൾക്കു മുന്നേറാം എന്ന് വിശ്വാസസംരക്ഷകന്റെ ചീഫ് എഡിറ്റർ ഷെവലിയാർ ബിബി എബ്രഹാം തന്റെ ലേഖനത്തിലുടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

 

ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കുവാനായ് ഈ ലിങ്ക് സന്ദർശിക്കുക https://www.facebook.com/photo.php?fbid=215991955591483&set=pcb.215992152258130&type=3&theater

Be the first to comment on "അപവാദപ്രചരണങ്ങൾ സൂക്ഷിക്കുക: വിശ്വാസസംരക്ഷകൻ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.