ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രിയ മാതാവ് നിര്യാതായി.

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കൊച്ചിഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രിയ മാതാവ് സാറാമ്മ വർഗീസ് (96) കർത്താവിൽ നിദ്ര പ്രാപിച്ചു . വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മരണാനന്തര ശുശ്രൂഷകൾ നാളെ 3 മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മീകത്വത്തിൽ ഭവനത്തിലും തുടർന്ന് മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രൽ ദൈവാലയത്തിലും നടക്കും.

Be the first to comment on "ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രിയ മാതാവ് നിര്യാതായി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.