അശരണർക്കൊപ്പം തിരുവോണം ആഘോഷിച്ചു പാണംപടി മീഖായേൽ യൂത്ത് അസോസിയേഷൻ പ്രവർത്തകർ

ജാതിമതവ്യത്യാസമില്ലാതെ നാടും നഗരവും തിരുവോണം ആഘോഷിക്കുമ്പോൾ വ്യത്യസ്ത രീതിയിൽ ഓണം ആഘോഷിച്ചു സമൂഹത്തിനു മാതൃക ആയിരിക്കുകയാണ് കോട്ടയം പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകർ.

കോട്ടയം ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അതിനു ഒപ്പം നഗരത്തിൽ അനാഥരായി അലഞ്ഞു നടക്കുന്ന ആളുകൾക്കും ഓണനാളിൽ പൊതിചോറു സൗജന്യമായി നൽകിയാണ് യുവജനങ്ങൾ ഈ തിരുവോണനാൾ ആഘോഷിച്ചത്.


ഇടവകയിലെ ഭവനങ്ങളിൽ നിന്നും ശേഖരിച്ച ഭക്ഷണം പ്രവർത്തകർ ജില്ലാ ആശുപത്രിക്കു മുന്നിൽ വിതരണം ചെയ്തു.

വൻകിട ഹോട്ടലുകൾ വൻവിലയിൽ ഓണസദ്യ മാത്രം വിളമ്പുന്ന ഈ തിരുവോണനാളിൽ ഭക്ഷണത്തിനായി വിഷമിച്ച ആളുകൾക്ക് ആശ്വാസമായി ഈ പ്രവർത്തനം.

ഇതിനോട് സഹകരിച്ച എല്ലാ യൂത്ത് അസോസിയേഷൻ പ്രവർത്തകരോടും ഇടവകജനങ്ങളോടും ഉള്ള നന്ദി അറിയിക്കുന്നു…

Be the first to comment on "അശരണർക്കൊപ്പം തിരുവോണം ആഘോഷിച്ചു പാണംപടി മീഖായേൽ യൂത്ത് അസോസിയേഷൻ പ്രവർത്തകർ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.