കാരുണ്യ പ്രവർത്തന പാന്ഥാവിൽ ഷിബു അച്ചൻ വേറിട്ടൊരു മാതൃകയാകുന്നു .

തന്റെ വൃക്ക ദാനം ചെയ്ത …, തനിക്ക് കിട്ടുന്ന ഒരോ ചില്ലിക്കാശും അത് ആർഹിക്കുന്ന കരങ്ങളിൽ എത്തിക്കുന്ന … ഷിബു കുറ്റിപറിച്ചേൽ അച്ചന്റെ നേതൃത്വത്തിൽ കോഴിക്കോട് ഭദ്രാസനത്തിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ‘കൃപാലയം’ എന്ന പേരിൽ ഒരു ഗൈഡൻസ് സെന്റർ കൂദാശക്കായി ഒരുങ്ങുകയാണ് . മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന വയനാട് ,നീലഗിരി ,കോഴിക്കോട് ,മലപ്പുറം ,കണ്ണൂർ എന്നീ ജില്ലകളിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസവും ഭഷണവും ചികൽസക്കാവശ്യമായ മാർഗ്ഗ നിർദ്ദേശവും നൽകാൻ ഈ സെന്റർ ഉപകരിക്കും .സഭക്ക് അഭിമാനിക്കാം കോഴിക്കോട് പട്ടണത്തിൽ സഭ സഹാനുഭൂതിയുടെ കൊടിമരം നാട്ടിയതിൽ.കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭി.പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ആരംഭിച്ച ഇതിന്റെ പണികൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരുന്നു.
ബഹു.ഷിബു അച്ചന്റെ സ്നേഹതണലിൽ ഈ സ്ഥാപനം ഇനിയും വളരട്ടെ. അച്ചന്റെ പ്രവർത്തനങ്ങൾ കൊണ്ട് സഭക്ക് അഭിമാനിക്കാവുന്ന ഒത്തിരി നൻമകൾ ഇനിയും വിടരട്ടെ. കാരുണ്യ വഴിയിൽ അച്ചന് കൈത്താങ്ങാകാൻ നമുക്കും കഴിയട്ടെ.

തുരുത്തിക്കര_ബേതലഹേം മാർ ഗ്രീഗോറിയോസ് ദൈവാലയത്തിലെ മാനവമൈത്രി പുരസ്ക്കാരം അഭിവന്ദ്യ പിതാവ് മർക്കോസ് മാർ ക്രിസോസ്റ്റമോസ് തിരുമനസ് ബഹു. ഷിബു അച്ചനു നൽകി അചന്റെ പ്രവർത്തനങ്ങളെ അദരിച്ചു.

  

Be the first to comment on "കാരുണ്യ പ്രവർത്തന പാന്ഥാവിൽ ഷിബു അച്ചൻ വേറിട്ടൊരു മാതൃകയാകുന്നു ."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.