കേരളത്തിന് പുറത്ത് യൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിൽ ആദ്യ ദേവാലയം ഡൽഹി ഗുഡ്ഗാവിൽ

മലങ്കര സഭക്ക്‌ അഭിമാനമായി കേരളത്തിന് പുറത്ത് യൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിൽ ആദ്യ ദേവാലയം ഡൽഹി ഗുഡ്ഗാവിൽ ഉയരുന്നു.

ഇന്ന് (06/08/2017) ന്‌ വി. കുർബ്ബാന ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയുടെയും, മൈലാപ്പൂർ ഭദ്രാസാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെയും മഹനീയ കാർമികത്വത്തിൽ ഡൽഹി ഭദ്രാസന വിശ്വാസി സമൂഹത്തെ സാക്ഷി നിർത്തി ഗുരു ഗ്രാമം ഭിൻഡ്‌സിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിൽ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. ബെന്നി എബ്രഹാം, വൈദിക ശ്രേഷ്ഠർ, വിവിധ പള്ളികളിൽ നിന്നും എത്തിയ വിശ്വാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Be the first to comment on "കേരളത്തിന് പുറത്ത് യൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിൽ ആദ്യ ദേവാലയം ഡൽഹി ഗുഡ്ഗാവിൽ"

Leave a comment

Your email address will not be published.


*