ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ട​ത്തു​ന്ന റോ​ഡ് ഉ​പ​രോ​ധം നാ​ല് മ​ണി​ക്കൂ​ർ പി​ന്നി​ട്ടു.

കാ​യം​കു​ളം: ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ട​ത്തു​ന്ന റോ​ഡ് ഉ​പ​രോ​ധം നാ​ല് മ​ണി​ക്കൂ​ർ പി​ന്നി​ട്ടു. സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മൃ​തദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയുള്ള ​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു യാ​ക്കോ​ബാ​യക്കാർ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. മൃ​ത​ദേ​ഹ​വു​മാ​യാ​ണ് യാ​ക്കോ​ബാ​യ വി​ഭാ​ഗം റോ​ഡ് ഉ​പ​രോ​ധി​ക്കു​ന്ന​ത്. ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലാ​യി​രു​ന്നു ത​ർ​ക്കം.

ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്നാ​ണ് യാ​ക്കോ​ബാ​യ​ക്കാ​രു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് എ​ഡി​എം ന​ൽ​കു​ന്ന വി​വ​രം. പ​ള്ളി​യും പ​രി​സ​ര​വും പോ​ലീ​സ് സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ്.

വൈ​ദി​ക​ർ​ക്കൊ​പ്പം മൃ​ത​ശ​രീ​ര​വു​മാ​യി എ​ത്തി​യ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തെ ഇ​ന്ന് രാ​വി​ലെ 11ന് ​പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തേ​തു​ട​ർ​ന്നു യാ​ക്കോ​ബാ​യ വി​ഭാ​ഗം റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം-​പു​ന​ലൂ​ർ കെ​പി റോ​ഡാ​ണ് ഉ​പ​രോ​ധി​ക്കു​ന്ന​ത്.

വൈ​ദി​ക​ര​ല്ലാ​ത്ത അ​ടു​ത്ത ബ​ന്ധു​ക​ൾ​ക്ക് പ​ള്ളി​യി​ൽ ക​യ​റാ​മെ​ന്ന് എ​ഡി​എം അ​റി​യി​ച്ചെ​ങ്കി​ലും യാ​ക്കോ​ബാ​യ വി​ഭാ​ഗം ഇ​തി​ന് ത​യാ​റാ​യി​ല്ല. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യാ​ക്കോ​ബാ​യ സ​ഭ​യു​ടെ വൈ​ദി​ക​രെ പ​ള്ളി​യി​ൽ ക​യ​റ്റി മൃ​ത​ശ​രീ​രം സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നി​ര്യാ​ത​നാ​യ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ക​ട്ട​ച്ചി​റ​പ​ള്ളി​ക്ക​ലേ​ത്ത് വ​ർ​ഗീ​സ് മാ​ത്യു(92)​വി​ന്‍റെ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ർ​ക്കം. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞാ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

 Be the first to comment on "ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ട​ത്തു​ന്ന റോ​ഡ് ഉ​പ​രോ​ധം നാ​ല് മ​ണി​ക്കൂ​ർ പി​ന്നി​ട്ടു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.