നിരണം ഭദ്രാസന സ്വപ്‍ന ഭവന പദ്ദതിയിലെ രണ്ടാം ഘട്ട വീടുകളുടെ കൂദാശ കർമ്മം സെപ്റ്റംബർ 13ന്

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ അഭിവന്ദിദ്യ ഡോക്ടർ ഗീവര്ഗീസ് മാർ കൂറിലോസ് തിരുമേനിയുടെ മേല്പട്ട സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന സ്വപ്‍ന ഭവന പദ്ദതിയിലെ 13 വീടുകളിൽ രണ്ടാം ഘട്ടത്തിലെ മൂന്ന് വീടുകളുടെ കൂദാശ കർമ്മം നിരണം ഭദ്രാസനത്തിലെ മേപ്രാൽ സെന്റ്‌ ജോൺസ് ഇടവകയിൽ സെപ്റ്റംബർ 13  ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക്  ഇടവക മെത്രപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ ഗീവര്ഗീസ് മാർ കൂറിലോസ്, ഗീവര്ഗീസ് മാർ ബർണബാസ്‌ എന്നി മെത്രപ്പോലീത്താമാരുടെ ത്രികരങ്ങളാൽ നിർവഹിക്കുന്നു.

എല്ലാവരെയും ഈ ചടങ്ങിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു ജില്ലാ പഞ്ചായത്ത്‌ അംഗം ബഹു സാം ഈപ്പൻ യോഗം ഉത്‌ഘാടനം ചെയ്യുന്നു പഞ്ചായത്തു അംഗം മിനിമോൾ ജോസ്,  ഫാ. അനീഷ് വർഗ്ഗീസ്, ഫാ. റെജി മാത്യു എന്നിവർ സംസാരിക്കുന്നു.

Be the first to comment on "നിരണം ഭദ്രാസന സ്വപ്‍ന ഭവന പദ്ദതിയിലെ രണ്ടാം ഘട്ട വീടുകളുടെ കൂദാശ കർമ്മം സെപ്റ്റംബർ 13ന്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.