ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബർ 27, 28 (വെള്ളി, ശനി) ദിവസങ്ങളിൽ പള്ളിയിൽ വച്ചു നടത്തപ്പെടുന്നു.

ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബർ 27, 28 (വെള്ളി, ശനി) ദിവസങ്ങളിൽ പള്ളിയിൽ വച്ചു നടത്തപ്പെടുന്നു.  ഈ വർഷത്തെ VBS ൽ വി. കുർബാനയെ പറ്റിയുംസാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികൾക്കു വേണ്ടി English ൽ വി. കുർബാന അർപ്പിക്കുയുo ചെയ്യും.

യാക്കോബായ സഭയിലെ പല വിദേശ ഭദ്രാസനങ്ങളിലും English ൽ വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ടെങ്കിലും UK യിൽ ഇതു ആദ്യത്തെ കാൽവെയ്പാണ് . ഇവിടെ വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്കു വി.കുർബാനയെ പറ്റി കൂടുതൽ മനസിലാക്കുവാൻ നല്ലൊരു അവസരമായി കരുതി മറ്റു ഇടവകളിൽ നിന്നും കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ മാതാപിതാക്കളെ വികാരിയും കമ്മറ്റിക്കാരും സസന്തോഷം ക്ഷണിക്കുന്നു.

ഏതെങ്കിലും കുട്ടികൾക്കു താമസ സൗകര്യം ആവശ്യമെങ്കിൽ ആയതിനും സൗകര്യം ഏർപ്പെടുത്തു ന്നതായിരിക്കും.  വി.കുർബാനക്കു ശേഷം കുട്ടികളുടെ റാലിയും സ്നേഹ വിരുന്നും നടത്തപ്പെടും.

ക്ലാസുകൾക്കും വി.കുർബാനക്കും റവ. ഫാ.ബിജി ചിറത്തലാട്ടും വികാരി റവ. ഫാ. പീറ്റർ കുര്യാക്കോസും നേതൃത്വം നൾകും.

കൂടുതൽ വിവരങ്ങൾക്കു് സെക്രട്ടറി മാത്യു ജോൺ (07714516271), ട്രസ്റ്റി ബിജു
കുര്യാക്കോസ് (07817680434) എന്നിവരെ ബന്ധപ്പെടുക.

Be the first to comment on "ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബർ 27, 28 (വെള്ളി, ശനി) ദിവസങ്ങളിൽ പള്ളിയിൽ വച്ചു നടത്തപ്പെടുന്നു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.