മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടീൽ നടത്തി

വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മഞ്ഞനിക്കരയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ മഞ്ഞനിക്കര ദയറ സൗജന്യമായി സ്‌ഥലം വിട്ടു നൽകി. പള്ളിയോടു ചേർന്നുള്ള പ്രധാന റോഡരികിലെ സ്‌ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. തറക്കല്ലിടീൽ ചടങ്ങ് വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മഞ്ഞനിക്കര ദയറാധിപൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ശിലാസ്‌ഥാപനം നിർവഹിച്ചു.

ചടങ്ങിൽ കെ. ശിവദാസൻ നായർ എക്സ്. എംഎൽഎ, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത്, ജില്ലാപഞ്ചായത്തംഗം ലീലാ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്. പാപ്പച്ചൻ, ആലീസ് രവി, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കെ. സാം, ഗ്രാമപഞ്ചായത്തംഗങ്ങളായ രാധാമണി സുധാകരൻ, സുജാ റെജി, ലൗലി വാലുതറയിൽ, റ്റിറ്റി ജോൺസ്, സുമി മനോജ്, റവ. ഇ. കെ. മാത്യു സ്കോർഎപ്പിസ്കോപ്പാ, റവ. ബർശിമോൻ റമ്പാൻ, ജോസ് മങ്ങാട്ടേത്ത്, കെ. കെ. കമലാസനൻ, ഡോക്ടർമാരായ വിപിൻ സി. ജയൻ, ജിനു ജി. തോമസ്, പഞ്ചായത്ത് സെക്രട്ടറി ബി. ജയരാജൻ എന്നിവർ പങ്കെടുത്തു.

Be the first to comment on "മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടീൽ നടത്തി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.