യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനം കൊച്ചിയില്‍

പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാ ദിനാചരണവും വിശ്വാസ പ്രഖ്യാപന സമ്മേളനവും 18-ാം തീയതി ഉച്ചകഴിഞ്ഞ് 3.00 മണിയ്ക്ക് എറണാകുളം കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള പരി.ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ നഗറില്‍ വച്ച് നടക്കും. സമ്മേളനത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും, വൈദീകരും, മുഴുവന്‍ ദൈവാലയങ്ങളിലെയും വിശ്വാസികളും സംബന്ധിക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന പള്ളി പ്രതിനിധിയോഗത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപ നല്‍കി.

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ രക്ഷാധികാരിയും, പരി.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചെയര്‍മാനായും, സഭയിലെ മെത്രാപ്പോലീത്താമാര്‍ വൈസ് ചെയര്‍മാന്‍മാരായും , വൈദീക ട്രസ്റ്റി വന്ദ്യ മത്തായി പൂവന്തറ കോറെപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്ജ് മാത്യു തെക്കേത്തലയ്ക്കന്‍ എന്നിവരെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തിട്ടുണ്ട്.

Be the first to comment on "യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനം കൊച്ചിയില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.