കോതമംഗലം പള്ളിയിലേക്ക് കടന്നു വന്ന മെത്രാൻ കക്ഷി സഹോദരങ്ങളെ പള്ളി വികാരി തടഞ്ഞുവോ? – സത്യാവസ്ഥ എന്താണ്?

കോതമംഗലം മർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ പരുമലക്ക് പോകുന്ന വഴി പള്ളിയിൽ സന്ദർശനം നടത്തി പോകുവാൻ വന്ന മെത്രാൻ കക്ഷിക്കാരായ ഏതാനും യുവാക്കളെ തടഞ്ഞു എന്ന രീതിയിൽ മുന്നമേ കരുതി കുട്ടി വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ
പരസ്യപ്പെടുത്തിയ മെത്രാൻ കക്ഷി അഥവാ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ കപടത നിറഞ്ഞ ആത്മീയത പൊതു സമൂഹം അറിയുവാൻ. എന്താണ് കോതമംഗലത്ത് സംഭവിച്ചത്?

കണ്ണൂർ കേളകത്തു നിന്നും പുറപ്പെട്ട ഇവർ കോതമംഗലത്തെ മെത്രാൻ കക്ഷികളുടെ സെന്ററിൽ രാവിലെ തന്നെ എത്തുകയും തുടർന്ന് അവിടെയുള്ള മെത്രാൻ കക്ഷിയുടെ നേതാവായ മാറാച്ചേരി പോൾ, പുത്തൻകുരിശിൽ നിന്നും മാതിരപ്പള്ളിയിൽ വന്നു താമസിക്കുന്ന ഇട്ടൻ , കോലഞ്ചേരിക്കാരൻ
ഗുണ്ടാ അജു എന്നിവരുടെ നേത്യത്തിൽ ആലോചന നടത്തി കൈയ്യിൽ കരുതിയിരുന്ന മെത്രാൻ കക്ഷി കൊടിയും മെത്രാൻ കക്ഷി യൂണിഫോം ഇട്ടു കൊണ്ട് തീർത്ഥാ യാത്രയുടെ പേരിൽ കോതമംഗലം പള്ളിക്കുള്ളിൽ കയറി പ്രാർത്ഥിക്കുന്നതിനു പകരം പള്ളിക്കുള്ളിൽ മെത്രാൻ കക്ഷി കൊടി പിടിച്ചു കൊണ്ട് അതേ യൂണിഫോമിൽ ഫോട്ടോയും വീഡിയോയും എടുത്ത് മതസ്പർദ്ധ വളർത്തുവാനുള്ള നീക്കാമായിരുന്നു പള്ളി ഭാരവാഹികളുടെ സമയോചിത ഇടപെടലിൽ ഇല്ലാതായത്.

ഇന്നലെ.രാവിലെ അവർ അച്ഛനോട് ഫോണിൽ ബന്ധപെട്ടപ്പോൾ അച്ഛൻ പറഞ്ഞിരുന്നു അവരുടെ കൊടി, ബാനർ, ടീഷർട് എന്നിവ കൊണ്ട് വരരുത് എന്ന്. അവർ സമ്മതിച്ചതാണ് . വന്നപ്പോൾ ocym ടീഷർട് ഇട്ടു വന്നു. അത് പറ്റില്ല എന്ന് പറഞ്ഞു. വേറെ ഷർട്ട്‌ മാറാൻ ഇല്ല എന്ന് പറഞ്ഞു. ഒക്ടോബർ 21 മുതൽ നവംബർ 1 വരെ 1 ഷർട്ട്‌ ഇട്ടാണോ പോകുന്നത് എന്ന് ചോദിച്ചപ്പോൾ ആകെ 2 ഷർട്ട്‌ ഉണ്ട് എന്ന് പറഞ്ഞു ടീഷർട് ഇട്ടു വന്നിട്ട് അടുത്ത ഷർട്ട്‌ അവരുടെ കോതമംഗലത്തുള്ള സെന്ററിൽ ഊരിവെച്ച് മനപ്പൂർവ്വം പള്ളിയിൽ സംഘർഷം സൃഷ്ടിക്കുവാൻ വരരുത് എന്ന് ഉപദേശിച്ച് വിടുകയും ചെയ്താണ്

എന്നാൽ യൂണിഫോം ധരിച്ച് ജയ് ജയ് കാതോലിക്കോസ് എന്ന്പള്ളി താഴം വരെ വിളിക്കുകയും, കോലഞ്ചേരിയിൽ നിന്നും മുന്നമേ വന്ന മെത്രാൻ കക്ഷിയുടെ പ്രവർത്തകർ വിഡിയോയിൽ പകർത്തുകയും ചെയ്തു. പള്ളിയുടെ ഉള്ളിൽ വിഡിയോ പാടില്ല എന്ന് പറയുകയും നിങ്ങൾ വിഡിയോ എടുക്കരുത് എന്ന് പറഞ്ഞപ്പോൾ ഓഫ്‌ ആക്കി.

ഇവിടെ മനപൂർവ്വം പള്ളിയിൽ കയറി പ്രശ്നങ്ങൾ സൃഷ്ഠിക്കുവാൻ മാറച്ചേരി പോൾ എന്ന മെത്രാൻ കക്ഷിയിലോട്ട് കൂറ് മാറി പോയ കുപ്പായധാരിയുടെ തരം താണ നാറിയ കളികൾ പരാജയപ്പെടുകയാണ് ഉണ്ടായത്.

എത്രയോ മെത്രാൻകക്ഷിക്കാർ ആയ സഹോദരങ്ങൾ നിത്യേന കോതമംഗലം യാക്കോബായ പള്ളിയിൽ പോകുന്നുണ്ട് പ്രാര്ഥിക്കുന്നുണ്ട് ഒരു പ്രശ്നവും ഇല്ലാതെ നല്ല ഉദേശത്തിൽ ആണ് ഇവർ വന്നിരുന്നത് എങ്കിൽ ആരേലും തടയുമോ? അവരോട് മെത്രാൻ കക്ഷി അടയാളങ്ങൾ പതിച്ച യൂണിഫോം ,കൊടികൾ ഇവ ഇല്ലാതെ പള്ളിയിൽ കയറി പ്രാർത്ഥിച്ചാൽ ആരേലും തടയുമോ?

പള്ളിക്കുള്ളിൽ യൂണിഫോം ഇല്ലാതെ വന്നവരിൽ പകുതി പേരും പള്ളി ഭാരവാഹികളുടെ നിർദ്ദേശം അനുസരിച്ച് പള്ളിയിൽ കയറി പ്രാർത്ഥിച്ചിട്ടാണ് പോയത്. കേവലം 5 പേര് മാത്രം വാതുക്കൽ യൂണിഫോമിൽ നിന്നു പ്രാർത്ഥിച്ചു.പോവകയും ചെയ്തു.

ഇവിടെ പള്ളിയിൽ മെത്രാൻ കക്ഷിക്കാരെ തടഞ്ഞു എന്നതിന് തെളിവാക്കാനും അതിൽ മെത്രാൻ കക്ഷിക്കാർ ആണന്നുള്ള തെളിവിനായി യൂണിഫോം ഇട്ട വ്യക്തികളുടെവിഡിയോ എടുക്കാനും അത്തരത്തിൽ എടുത്ത വിഡിയോ പ്രചരിപ്പിച്ച് വർഗ്ഗീയത വിളമ്പാനുള്ള മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന്റെ ഗുഡ ശ്രമത്തെ ഇല്ലാതാക്കുകയാണ് ചെയ്തത്.

ഇവരുടെ ലക്ഷ്യം സാധിക്കാതെ വന്നതിന്റെയും എന്തിനു വേണ്ടി ഇവർ കോതമംഗലത്തെ തിരഞ്ഞെടുത്തു എന്നതിന്റെ ഉത്തരം അവരുടെ പോസ്റ്റിൽ തന്നെ വ്യക്തമാണ്. കുമ്പസാര ബലാൽസംഗ പിഡനം മുതൽ,വിശ്വാസിയുടെ ശവം സംസകാരത്തെ തടയുന്ന ഇവരുടെ നീച പ്രവർത്തികൾ ലോകം മുഴുവൻ ജനം കണ്ടു കൊണ്ടിരിക്കുന്നതാണ്
തീർത്ഥയാത്ര, പദയാത്ര ഇവക്കെല്ലാം ഒരു ലക്ഷ്യം ഉണ്ട്, ഏഷ്യയിലെ ഏറ്റവും വലിയ കാൽതs തീർത്ഥാ യാത്ര തുടങ്ങിയതിന്റെ പിന്നിൽ ചില ചരിത്ര സത്യങ്ങൾ ഉണ്ട്. ഏതിനെയും അതേപടി പിൻതുടരുന്ന മെത്രാൻ കക്ഷി വിഭാഗം പരിശുദ്ധ യാക്കോബായ സഭയുടെ പിതാവായ പരിശുദ്ധ ചത്തുരുത്തിയിൽ കൊച്ചു തിരുമേനി കബറടക്കിയ പരുമല പള്ളിയിലോട്ട് മഞ്ഞിനിക്കര തീർത്ഥായാത്രയുടെ അതേ രിതിയിൽ പിൻതുടരുമ്പോൾ തീർത്ഥയാത്രയെ കലാപയാത്രയാക്കാനും പള്ളിപ്പിടത്ത യാത്രയാക്കാനുമുള്ള ശ്രമത്തെ പൊതു ജനം തടയും അതാണ് കോതമംഗലത്ത് സംഭവിച്ചത്.

 



 

Be the first to comment on "കോതമംഗലം പള്ളിയിലേക്ക് കടന്നു വന്ന മെത്രാൻ കക്ഷി സഹോദരങ്ങളെ പള്ളി വികാരി തടഞ്ഞുവോ? – സത്യാവസ്ഥ എന്താണ്?"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.