തിരുപ്പിറവിയുടെ ആഘോഷങ്ങൾക്കായി ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളി ഒരുങ്ങി.

സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മക്കായി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ജനനപ്പെരുന്നാളും വിശുദ്ധ കുർബാനയും ഡിസംബർ 24 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ശുശ്രൂഷകൾക്ക് പള്ളി വികാരി ബഹുമാനപ്പെട്ട  ഫാ. പീറ്റർ കുറിയാക്കോസ് നേതൃത്വം നല്കുന്നതായിരിക്കും. വിശുദ്ധ കുർബാനക്കു ശേഷം സ്‌നേഹവിരുന്നും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും കരോൾ സർവീസും ഉണ്ടായിരിക്കും.
വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളിൽ നിറയ്ക്കാൻ ഭൂജാതനായ പുത്രൻ തമ്പുരാൻറെ ജനനപ്പെരുന്നാളിന്റെ വരവറിയിച്ചു പള്ളിയിൽ നിന്നുള്ള കരോൾ സംഘം ഡിസംബർ 17, 18  (ശനി, ഞായർ) ദിവസങ്ങളിൽ ഇടവകാംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുന്നതായിരിക്കും.  ഡിസംബർ 17 ശനിയാഴ്ച ബർട്ടൺ, സ്റ്റാഫോർഡ്, ടെൽഫോർഡ് എന്നീ സ്ഥലങ്ങളിലും ഡിസംബർ 18 ഞായറാഴ്ച ബിർമിങ്ഹാം റെഡിച്ച്, വൂർസ്റ്റർ, മാൽവൺ എന്നീ സ്ഥലങ്ങളിലും കരോൾ സംഘം എത്തുന്നതായിരിക്കും.
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വവും ഭൂമിയിൽ മാനവർക്കു സമാധാനവും നേർന്നു കൊണ്ട് എല്ലാവർക്കും ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളിയുടെ ക്രിസ്തുമസ് പുതുവത്സരാശംസകൾ.

Be the first to comment on "തിരുപ്പിറവിയുടെ ആഘോഷങ്ങൾക്കായി ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളി ഒരുങ്ങി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.