തൃശൂർ ഭദ്രാസനാസ്ഥാന മന്ദിരം ശ്രേഷ്ഠ കാതോലിക്ക ബാവാ കൂദാശചെയ്തു

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ തൃശ്ശൂർ ഭദ്രാസന ആസ്ഥാനമായ ചുവന്നമണ്ണു ഗലീലിയൻ സെന്ററിൽ നിർമ്മാണം പൂർത്തീകരണത്തിലേയ്ക്ക്‌ എത്തിയിരിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ കൂദാശയും അഭിവന്ദ്യ ഡോ.ഏലിയാസ്‌ മോർ അത്താനാസിയോസ്‌ തിരുമേനിയുടെ 10-ാ‍ം സ്ഥാനാരോഹണ വാർഷികാഘോഷവും 2017 ജനുവരി 1-ാ‍ം തീയതി ഞായറാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക്‌ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.. പരിശുദ്ധ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരും സഹോദര സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും വൈദീകരും പങ്കെടുക്കുന്നു.. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട കൃഷി വകുപ്പ്‌ മന്ത്രി അഡ്വ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യ്തു.

Be the first to comment on "തൃശൂർ ഭദ്രാസനാസ്ഥാന മന്ദിരം ശ്രേഷ്ഠ കാതോലിക്ക ബാവാ കൂദാശചെയ്തു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.