മഞ്ഞനിക്കര പെരുന്നാളിനു കൊടിയേറി.

പരിശുദ്ധ മോര്‍ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 85 -മത്‌ ദുഖ്‌റോനോ പെരുന്നാളിനു മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌ എന്നിവര്‍ ചേര്‍ന്നു കൊടിയേറ്റി.

രാവിലെ ദയറാ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു ശേഷമാണു കൊടിയേറ്റ്‌ നടത്തിയത്‌. വൈകിട്ട്‌ ഓമല്ലൂര്‍ കുരിശടിയിലും കൊടിയേറ്റ്‌ നടന്നു. മഞ്ഞനിക്കരയിലെ വിശുദ്ധന്റെ കബറിനെ ലക്ഷ്യമാക്കി വടക്കന്‍ മേഖലയില്‍നിന്നുമുള്ള കാല്‍നട തീര്‍ഥയാത്രകള്‍ക്കും തുടക്കമായി. തീര്‍ഥയാത്രകള്‍ 10 നു മഞ്ഞിനിക്കരയിലെത്തും. അന്നേ ദിവസം തീര്‍ഥാടക സംഗമം നടക്കും. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രതിനിധിയും വിദേശ തീര്‍ഥാടകരും പെരുന്നാളില്‍ പങ്കെടുക്കും. 11 നു പെരുന്നാള്‍ സമാപിക്കും. തീര്‍ഥാടകര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതായി പെരുന്നാള്‍ കമ്മിറ്റി ചെയര്‍മാന്‍ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌ അറിയിച്ചു.

Be the first to comment on "മഞ്ഞനിക്കര പെരുന്നാളിനു കൊടിയേറി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.