മോര്‍ യൂഹാനോന്‍ മാംദാനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

സുല്‍ത്താന്‍ ബത്തേരി : മൂലങ്കാവ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദാനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 4, 5 (ബുധന്‍, വ്യാഴം) തീയതികളില്‍ ആഘോഷിച്ചു. ജനുവരി 4-ാം തീയതി സന്ധ്യാ പ്രാര്‍ത്ഥനയും ഓടപ്പള്ളം കുരിശിങ്കലേക്ക് പ്രദക്ഷിണവും നടത്തപ്പെട്ടു. ജനുവരി 5-ാം തീയതി മൈലാപ്പൂര്‍-ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഐസക്ക് മോര്‍ ഒസ്ത്താത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും, റവ.ഫാ.ജേക്കബ് മിഖായേല്‍ പുല്യട്ടേല്‍, റവ.ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍ എന്നീ വൈദീകരുടെ സഹ കാര്‍മ്മികത്വത്തിലും വന്ദ്യ കോര്‍എപ്പീസ്‌കോപ്പാമാരുടെയും ബഹു.വൈദീകരുടെയും സാന്നിദ്ധ്യത്തിലും വി. മുന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ മൂലങ്കാവില്‍ സ്ഥാപിതമായിരിക്കുന്ന കുരിശിങ്കലേക്ക് പ്രദക്ഷിണവും നടത്തപ്പെട്ടു.

പെരുന്നാളിനോടനുബന്ധിച്ച് അഭി.ഐസക്ക് മോര്‍ ഒസ്ത്താത്തിയോസ് തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെ 7-ാം വര്‍ഷീകവും ബഹു. ബൈജു മനയത്ത് അച്ചന്റെ ജന്മദിനവും കേക്ക് മുറിച്ച് ആഘോഷിച്ചു. ഉച്ചയക്ക് നടന്ന നേര്‍ച്ചസദ്യയില്‍ വിശ്വാസികളെല്ലാവരും പങ്കുകൊണ്ടു. ആഘോഷ പരിപാടികള്‍ക്ക് വികാരി ഫാ. എല്‍ദോ അമ്പഴത്തിനാംകുടി, സഹ.വികാരി ഫാ. ബൈജു മനയത്ത്, ട്രസ്റ്റി അഡ്വ.അജി  മാത്യൂ  മുണ്ടയ്ക്കല്‍, സെക്രട്ടറി സുനില്‍ കൊമരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Be the first to comment on "മോര്‍ യൂഹാനോന്‍ മാംദാനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.