കോതമംഗലം കണ്‍വെന്‍ഷന്‍ മാര്‍ച്ച് 10 മുതല്‍ 14 വരെ

 

യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വെന്‍ഷന്‍ (കോതമംഗലം കണ്‍വെന്‍ഷന്‍) 10 മുതല്‍ 14 വരെ കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളി അങ്കണത്തില്‍ നടക്കും.

 

കിഴക്കന്‍ മേഖലയിലെ പള്ളികളെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കണ്‍വെന്‍ഷന്‍ ദിവസവും വൈകീട്ട് 6 മുതല്‍ 9 വരെയാണ്

 

 

10 വൈകീട്ട് 6ന് കോതമംഗലം രൂപതാ ബിഷപ്പ് റവ. ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനംചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനാകും.

 

ഫാ. പി.ടി. തോമസ്, ഫാ. ബിജു വറുഗീസ്, വി.വി. അഗസ്റ്റിന്‍, സഖറിയാസ് മാര്‍ ഫീലിക്‌സിനോസ്, അലക്‌സാണ്ടര്‍ ജേക്കബ് എന്നിവരാണ് പ്രഭാഷകര്‍. ദിവസവും രാവിലെ 9.45നും 1.45നും ധ്യാനയോഗവുമുണ്ടാകും.

 

 

 

Be the first to comment on "കോതമംഗലം കണ്‍വെന്‍ഷന്‍ മാര്‍ച്ച് 10 മുതല്‍ 14 വരെ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.