സിഡ്‌നി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി കൂദാശ ഫെബ്രുവരി 16,17 തിയ്യതികളില്‍

 

 

സിഡ്‌നി: ഓസ്‌ട്രേലിയയിലെ യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ സ്വന്തം ദേവാലയമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ഫെബ്രുവരി 17 ഞായറാഴ്‌ച രാവിലെ സിഡ്‌നി സെവല്‍ ഹില്‍സില്‍ പണികഴിപ്പിച്ച പുതിയ ദേവാലയം കൂദാശയ്‌ക്ക് ശേഷം ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ പൗലോസ് മോര്‍ ഐറേനിയോസ് വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും. വിദേശ രാജ്യത്ത് സ്വന്തം ദേവാലയം സ്ഥാപിക്കുന്നതിനുള്ള നിയമപരവും സാമ്പത്തികപരവുമായ വെല്ലുവിളികളെ മറികടന്നാണ് യാക്കോബായ സഭയുടെ സിഡ്‌നി ഇടവക ഈ അപൂര്‍‌വ്വ നേട്ടം കൈവരിച്ചത്.

 

കുറച്ചു നാളുകളായി ഇതിനുള്ള ശ്രമം നടന്നു വരികയായിരുന്നുവെന്നും ഇതോടെ ഓസ്‌ട്രേലിയയിലെ ആദ്യ യാക്കോബായ സുറിയാനി സഭാ ഇടവക എന്ന ബഹുമതിയ്‌ക്ക് പുറമെ സ്വന്തം ദേവാലയം എന്ന അത്ഭുത നേട്ടത്തിനും സിഡ്‌നിയിലെ സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവക അര്‍ഹയായതായി വികാരി റവ.ഫാ. ഗീവര്‍ഗീസ് കുഴിയേലില്‍ ( ജിജി അച്ചന്‍ ) പറഞ്ഞു.  പുതിയ ദേവാലയത്തിന്റെ കൂദാശ പ്രൗഡഗംഭീര ചടങ്ങുകളോടെയാണ് സഭ കൊണ്ടാടുന്നത്. ഇതിനായി വിപുലമായ സ്വാഗത സംഘവും, സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.

 

ദേവാലയ കൂദാശയ്‌ക്ക് പുറമെ വിവിധ മത മേലദ്ധ്യക്ഷന്മാരും, രാഷ്‌ട്രീയ-സാമൂഹിക നേതാക്കന്മാരും പങ്കെടുക്കുന്ന വിശാലമായ പൊതു സമ്മേളനവും, വാര്‍ഷിക പെരുന്നാളും സംഘടിപ്പിക്കുണ്ട്. ഫെബ്രുവരി 16 ശനിയാഴ്‌ച വൈകിട്ട് 4 മണിയ്‌ക്ക് പാരമറ്റ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം  ഓസ്‌ട്രേലിയയിലെ യാക്കോബായ സഭയുടെ പ്രാധാന്യവും ശക്തിയും വിളിച്ചോതുന്നതായിരിക്കും. പൊതു സമ്മേളനത്തിനും, കൂദാശയ്‌ക്കും, വാര്‍ഷിക പെരുന്നാളിനും ഇതര സഭാ വിശ്വാസികളും പങ്കെടുക്കുമെന്ന് പള്ളി മാനേജിംങ് കമ്മറ്റിയ്‌ക്കു വേണ്ടി ട്രസ്‌റ്റി എല്‍ദൊ ജിജു പീറ്റര്‍, സെക്രട്ടറി  അലക്‌സി ടോംസ് എന്നിവര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

വികാരി: റവ.ഫാ. ഗീവര്‍ഗീസ് കുഴിയേലില്‍ ( ജിജി അച്ചന്‍ ) – 0433 888 442

ട്രസ്‌റ്റി: എല്‍ദൊ ജിജു പീറ്റര്‍ – 0403 555 516

സെക്രട്ടറി: അലക്‌സി ടോംസ് – 0434 199 308

 

Be the first to comment on "സിഡ്‌നി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി കൂദാശ ഫെബ്രുവരി 16,17 തിയ്യതികളില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.