ഗീവര്‍ഗീസ്‌ മോര്‍ ബര്‍ന്നബാസ്‌ അധികാരപത്രം സ്വീകരിച്ചു

 

യാക്കോബായ സുറിയാനി സഭയിലെ ദയറാ പ്രസ്‌ഥാനങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ മോര്‍ ബര്‍ന്നബാസ്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായില്‍ നിന്ന്‌ അധികാരപത്രം (സുസ്‌താത്തിക്കോന്‍) സ്വീകരിച്ചു.

ദമാസ്‌കസിലെ പാത്രിയര്‍ക്കാ അരമനയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. ശ്രേഷ്‌ഠ ബാവ അധ്യക്ഷനായ ആത്മീയ സംഘടനകളുടെ സഹായ മെത്രാനായും മോര്‍ ബര്‍ന്നബാസ്‌ പ്രവര്‍ത്തിക്കും.

 

 

Be the first to comment on "ഗീവര്‍ഗീസ്‌ മോര്‍ ബര്‍ന്നബാസ്‌ അധികാരപത്രം സ്വീകരിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.