ലോകസമാധാനത്തിനായി ക്രൈസ്തസഭകള്‍ ഒന്നിച്ചുനില്‍ക്കണം -അര്‍മേനിയന്‍ കാതോലിക്ക ബാവ

 

എല്ലാ ക്രൈസ്തവസഭകളും സമാധാനത്തിനായി ഒന്നിച്ചു നില്‍ക്കണമെന്ന് അര്‍മേനിയന്‍ കാതോലിക്ക ബാവ പരിശുദ്ധ അരാം ഒന്നാമന്‍ അഭിപ്രായപ്പെട്ടു. കേരള സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു. ക്രൈസ്തവസഭകളുടെ ലക്ഷ്യം സമാധാനവും സാമൂഹ്യനീതിയുമായിരിക്കണം. ലോകത്ത് എല്ലായിടത്തും ഇത് നടപ്പാക്കുന്നുണ്ടെന്ന് സഭകള്‍ ഉറപ്പാക്കണം. സമൂഹത്തില്‍ സാഹോദര്യം, സമാധാനം, സഹവര്‍ത്തിത്വം എന്നിവ ഉറപ്പാക്കാന്‍ സഭകള്‍ക്ക് ബാധ്യതയുണ്ട്. ഏത് രാജ്യത്തായാലും ഏത് സംസ്‌കാരമായാലും സാഹോദര്യത്തിനാണ് പ്രഥമസ്ഥാനം നല്‍കേണ്ടത്. ഏത് മതമായാലും ജനങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്നതാണ് മാനവികത.

 

എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന് ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ നല്‍കിയ സേവനം മഹത്തരമാണ്. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ രൂപവത്കരണത്തിനും വളര്‍ച്ചയ്ക്കും ഇന്ത്യന്‍ സഭകള്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന് ആ ലക്ഷ്യത്തോടെയല്ല താന്‍ എത്തിയിരിക്കുന്നതെന്നും എന്നാലും അതില്‍നിന്നും തനിക്ക് മുഖം തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Be the first to comment on "ലോകസമാധാനത്തിനായി ക്രൈസ്തസഭകള്‍ ഒന്നിച്ചുനില്‍ക്കണം -അര്‍മേനിയന്‍ കാതോലിക്ക ബാവ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.