അന്തോഖ്യാ പ്രതിനിധികള്‍ ഇന്ന് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍

 

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഞായറാഴ്ച അന്തോഖ്യാ പ്രതിനിധികള്‍ എത്തും.

 

പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പ്പന പ്രകാരം ജസീറ യൂഫ്രട്ടീസ് ആര്‍ച്ച് ബിഷപ്പ് മാര്‍ ഒസ്താത്യോസ് മാത്താറോഫ് ദിവന്യാസോസ് മെത്രാപ്പോലീത്ത,സിറിയ ആര്‍ച്ച് ബിഷപ്പ് മോര്‍ ദീവന്നാസ്യോസ് ബഹനാന്‍ ജിജാവി എന്നിവരാണ് എത്തുന്നത്.

 

 

 

വൈകീട്ട് 5.30ന് എത്തുന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കും. യൂഹാനോന്‍ മാര്‍ മീലിത്തോസ്, ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തമാരും പങ്കെടുക്കും. പള്ളിയില്‍ നടക്കുന്ന അഖണ്ഡപ്രാര്‍ത്ഥനായജ്ഞം 131 ദിവസമായി തുടരുകയാണെന്ന് വികാരി ഫാ. റോയി ജോര്‍ജ് അറിയിച്ചു.

 

ഇടവകയുടെ ആഭിമുഖ്യത്തില്‍ കോയിക്കല്‍ ജങ്ഷന് വടക്ക് പുതുതായി നിര്‍മ്മിച്ച കുരിശിന്‍ തൊട്ടിയുടെ കൂദാശാകര്‍മ്മം ഞായറാഴ്ച വൈകീട്ട് 4ന് നടക്കും.

 

 

 

Be the first to comment on "അന്തോഖ്യാ പ്രതിനിധികള്‍ ഇന്ന് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.