പരിശുദ്ധാത്മാവ് ഹൃദയശുദ്ധീകരണം നടത്തും -ശ്രേഷ്ഠ കാതോലിക്ക ബാവ

 

പരിശുദ്ധാത്മാവ് ഹൃദയത്തില്‍ പ്രവേശിച്ച് ശുദ്ധീകരണം നടത്തുമ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളിയില്‍ നടന്ന സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനഃശുദ്ധീകരണം സംഭവിച്ചാല്‍ ഏതു പ്രതിസന്ധികളെയും നേരിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍ അധ്യക്ഷനായി. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

ഫാ. മനു അബ്രാഹം, ഫാ. എല്‍ദോസ് കാക്കനാട്ട്, ഫാ. ജോസ് ജോണ്‍ പരണായില്‍, ഫാ. അബ്രാഹം ആലിയാട്ടുകുടി എന്നിവര്‍ പ്രസംഗിച്ചു.

Be the first to comment on "പരിശുദ്ധാത്മാവ് ഹൃദയശുദ്ധീകരണം നടത്തും -ശ്രേഷ്ഠ കാതോലിക്ക ബാവ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.