ബത്തേരി മേഖല യാക്കോബായ സുറിയാനി സഭ സുവിശേഷ മഹായോഗം മാര്‍ച്ച് 18 മുതല്‍ 20 വരെ

 

ബത്തേരി മേഖല യാക്കോബായ സുറിയാനി സഭ സുവിശേഷ മഹായോഗം മാര്‍ച്ച് 18 മുതല്‍ 20 വരെ ബത്തേരി സെന്റ് മേരീസ് സുനോരോ പള്ളിയില്‍ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ആറു മണിക്ക് തുടങ്ങി 8.30 ന് സമാപിക്കും. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് കുര്‍ബാന, പത്തു മുതല്‍ ഒന്നു വരെ ധ്യാനം, സുവിശേഷകരായ ഫാ.എബി എജങ്ങനാമറ്റം, ബ്രദര്‍ ജോര്‍ജ് കുന്നുപുറം, ബ്രദര്‍ ഷോബിന്‍ പോള്‍, ബ്രദര്‍ പോള്‍ എന്നിവര്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ഫാ.ജോര്‍ജ് കവുങ്ങുംപിള്ളില്‍, ഫാ.ഷിന്‍സണ്‍ മത്തോക്കില്‍, കമാന്‍ഡര്‍ ജോര്‍ജ് പോള്‍ തേനുങ്കല്‍, ബേബി പേരിയില്‍, വര്‍ഗീസ് കാട്ടാമ്പിള്ളില്‍, ഏലിയാസ് പാല്‍പ്പാത്ത് എന്നിവര്‍ പങ്കെടുത്തു.

 

Be the first to comment on "ബത്തേരി മേഖല യാക്കോബായ സുറിയാനി സഭ സുവിശേഷ മഹായോഗം മാര്‍ച്ച് 18 മുതല്‍ 20 വരെ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.