ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ പള്ളിയിലെ കഷ്ടാനുഭവ ശുശ്രൂഷകള്‍

 

ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ നടത്തുന്നു. ക്വീന്‍ വിക്‌റ്റോറിയ സ് ട്രീറ്റിലുള്ള സെന്റ് മേരി അള്‍ഡര്‍ മേരി പള്ളിയില്‍ ഫാ. രാജു ചെറുവള്ളിലിന്റെ കാര്‍മികത്വത്തിലാണു ശുശ്രൂകള്‍.

 

മാര്‍ച്ച് 28നു രാവിലെ പത്തിനു പ്രഭാത നമസ്‌കാരവും ഓശാനയുടെ പ്രത്യേക ശുശൂഷകളും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും. 31 നു വൈകിട്ട് ആറരയ്ക്ക് സന്ധ്യാപ്രാര്‍ഥനയും പെസഹാ ശുശ്രൂഷകളും പെസഹാ കുര്‍ബാനയും.

 

ഏപ്രില്‍രണ്ടിനു രാവിലെ ഒമ്പതിനു ദുഃഖവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. രാവിലെ ഒമ്പതിനുപ്രഭാത നമസ്‌കാരവും തുടര്‍ന്ന് സ്ലീബാ ആരാധനയും സ്ലീബാ വന്ദനവും. ഏപ്രില്‍ മൂന്നിനു വൈകിട്ട് ആറരയ്ക്കു സന്ധ്യാപ്രാര്‍ഥനയും ഉയിര്‍പ്പും സ്ലീബാ ആഘോഷവും വിശുദ്ധ കുര്‍ബാനയും.

 

പള്ളിയുടെ വിലാസം:

സെന്റ് മേരി ആള്‍ഡര്‍ മേരി ചര്‍ച്ച്, ക്വീന്‍ വിക്‌റ്റോറിയ സട്രീറ്റ്, ഇസി4എം9 മ ബിഡബ്ല്യു.

 

 

Be the first to comment on "ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ പള്ളിയിലെ കഷ്ടാനുഭവ ശുശ്രൂഷകള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.