സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസനപള്ളിയില്‍ സ്ലീബാ മോര്‍ ഒസ്താത്തിയോസ്  ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.

 

വെളുപ്പിന് പെങ്ങാമുക്ക് യാക്കോബായ പള്ളി, പാറന്നൂര്‍ സെന്റ് മേരീസ് സിംഹാസന ചാപ്പല്‍, വൈശ്ശേരി മോര്‍ യൂലിയോസ് ഹാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കാല്‍നടതീര്‍ത്ഥയാത്രകള്‍ രാവിലെ ആറോടെ പള്ളിയില്‍ എത്തി. തുടര്‍ന്ന് പ്രഭാതനമസ്‌കാരം ആരംഭിച്ചു.

 

പ്രഭാതനമസ്‌കാരത്തിനുശേഷം നടന്ന വി.കുര്‍ബാനയില്‍ പങ്കാളികളാകാന്‍ വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകിയെത്തി. മോര്‍ ഗ്രീഗോറിയോസ് കുര്യാക്കോസ്, മോര്‍ യൂലിയോസ് കുരിയാക്കോസ്, മോര്‍ അത്താനിയോസ് ഗീവര്‍ഗീസ് എന്നീ മെത്രാപ്പോലീത്തമാര്‍ ഓര്‍മ്മപ്പെരുന്നാളിലെ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

കബറിടങ്ങള്‍പ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുമുണ്ടായി.

 

 

Be the first to comment on "സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.