ലണ്ടന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുയടെ ഓര്‍മ്മപ്പെരുന്നാള്‍

 

ലണ്ടന്‍: മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രഥമ ഇടവകയായ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുയടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലായ് 3, 4 തീയതികളില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ ആഘോഷിക്കുന്നു.

 

 

മൂന്നിനു വൈകിട്ട് ആറരയ്ക്ക് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് ഭക്തസംഘടനകളുടെ വാര്‍ഷികവും. നാലിന് രാവിലെ ഒമ്പതരയക്ക്ക് പ്രഭാത നമസ്‌കാരവും പത്തരയ്ക്ക് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും മാര്‍ത്തോമ്മാ ശ്ലീഹായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും, മെത്രാപ്പോലീത്തയുടെ വചന പ്രഘോഷണവും, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച സദ്യ എന്നിവയും ഉണ്ടായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.രാജു ചെറുവിള്ളില്‍ (വികാരി ) 07946559754, വര്‍ഗീസ് (സെക്രട്ടറി) 07852180479.

 

പള്ളി: St.Mary Aldermary Church, London,EC 4 M, 9 B VW. Website:www.stthomasjso.org

 

 

Be the first to comment on "ലണ്ടന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുയടെ ഓര്‍മ്മപ്പെരുന്നാള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.