കരിങ്ങാച്ചിറ കത്തീഡ്രലിനെ ആഗോള ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമാക്കി

 

 

കരിങ്ങാച്ചിറ: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവക പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക് സമര്‍പ്പിച്ച ഉടമ്പടിയുടെ ശതാബ്‌ദി ആഘോഷവും, പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസ്യോസ്‌ മലങ്കര മെത്രാപ്പോലീത്താ സ്‌ഥാനലബ്‌ധിയുടെ പ്ലാറ്റിനം ജൂബിലിയും ഇന്ന്‌ നടക്കും.

 

ഇന്നു രാവിലെ 8ന്‌ ശ്രേഷ്‌ഠ കാതോലിക്ക തോമസ്‌ പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന ഒന്‍പതിന്മേല്‍ കുര്‍ബാനയ്‌ക്ക് പാത്രിയര്‍ക്കാ പ്രതിനിധി ബേയ്‌റൂട്ട്‌ ആര്‍ച്ചുബിഷപ്പ്‌ ദാനിയേല്‍ മോര്‍ ക്ലീമ്മീസ്‌ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം നടക്കും.

ഉച്ചയ്‌ക്ക് 2.30ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ കരിങ്ങാച്ചിറ കത്തീഡ്രലിനെ ആഗോള ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമാക്കി പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ കല്‍പന വായിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, മന്ത്രി മുല്ലക്കര രത്നാകരന്‍, എം.പിമാരായ പി.സി. ചാക്കോ, പി. രാജീവ്‌, ജോസ്‌ കെ. മാണി, എം.എല്‍.എമാരായ കെ. ബാബു, എം.ജെ. ജേക്കബ്‌, എം.എം. മോനായി, ടി.യു. കുരുവിള, സാജു പോള്‍, ബാബു പോള്‍, യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കണിയാമ്പറമ്പില്‍ കുര്യന്‍ കോറെപ്പിസ്‌കോപ്പ, തമ്പു ജോര്‍ജ്‌ തുകലന്‍, ജോര്‍ജ്‌ മാത്യു തെക്കേത്തലയക്കല്‍, സഭയിലെ മെത്രാപ്പോലീത്തമാര്‍, പാലസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ആര്‍.വി.കെ. തമ്പുരാന്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ ക്ഷേമ പദ്ധതികള്‍ക്കും സമ്മേളനത്തില്‍ തുടക്കം കുറിക്കും.

 

ഇന്നലെ വൈകിട്ട്‌ അകപ്പറമ്പ്‌, മലേക്കുരിശ്‌, മുളന്തുരുത്തി ദേവാലയങ്ങളില്‍ നിന്ന്‌ കരിങ്ങാച്ചിറയില്‍ എത്തിച്ചേര്‍ന്ന വിളംബരഘോഷയാത്രകള്‍ക്കും പാത്രിയര്‍ക്കാ പ്രതിനിധി ദാനിയേല്‍ മോര്‍ ക്ലിമ്മിസിനും സ്വീകരണം നല്‍കി. ചടങ്ങുകള്‍ക്ക്‌ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ ദീയസ്‌കോറോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, ബേബി ചാമക്കാല കോറെപ്പിസ്‌കോപ്പ, തോമസ്‌ കണ്ടത്തില്‍ കോറെപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ്‌ പുലയത്ത്‌, വികാരിമാരായ ഫാ. കുര്യാക്കോസ്‌ കണിയത്ത്‌, ഫാ. ജേക്കബ്‌ കുരുവിള, ഫാ. ബേസില്‍ ബേബി, പി.പി. തങ്കച്ചന്‍, ഷെവ. സി.എം. കുരിയന്‍, എം.വി. വര്‍ഗീസ്‌, കണ്‍വീനര്‍ എന്‍.വി. ബേബി എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനത്തിന്‌ എത്തിച്ചേരുന്ന വാഹനങ്ങള്‍ കത്തീഡ്രലിന്റെ പടിഞ്ഞാറു ഭാഗത്തുളള കവാടത്തിലൂടെ അകത്തു പ്രവേശിച്ചു എം.ഡി.എം.എല്‍.പി.എസ്‌ സ്‌കൂള്‍ ഗ്രൗണ്ട്‌, പടിഞ്ഞാറുഭാഗത്തുളള ഗ്രൗണ്ട്‌ എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

 

Be the first to comment on "കരിങ്ങാച്ചിറ കത്തീഡ്രലിനെ ആഗോള ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമാക്കി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.