മലങ്കര ലൈബ്രററി ഉദ്ഘാടനം ചെയ്തു

 

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ സ്വപ്നസാക്ഷാത്കാരമായ മലങ്കര  ലൈബ്രററിയ്ക്ക് www.malankaralibrary.org തുടക്കമായി. കണ്ടനാട് വി. മര്‍ത്തമറിയം കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ദയറാ പ്രസ്ഥാനങ്ങളുടെ സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ് പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുന്‍ അഡീ. ചിഫ്. സെക്രട്ടറി ഡോ. ഡി. ബാബു പോള്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഷെവലിയര്‍ ബിബി എബ്രഹാം കടവുംഭാഗം, ബിജു വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. മലങ്കര സിറിയക് ഓണ്‍ ലൈബ്രററിയില്‍ നിന്ന് സഭയുടെ പുരാതീന ഗ്രന്ഥങ്ങളടക്കമുള്ളവ ഡൗണ്‍ലോഡ് ചെയ്ത് വായിക്കാവുന്നതാണ്. സഭയുടെ ഇന്റര്‍നെറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മയായ മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളാണ് ലൈബ്രററി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Be the first to comment on "മലങ്കര ലൈബ്രററി ഉദ്ഘാടനം ചെയ്തു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.