പരിശുദ്ധ പാ‍ത്രിയര്‍ക്കീസ് ബാവ ബഹു. ഫിലിപ്പോസ് എബ്രഹാം അച്ചന് കുരിശും മാലയും നല്കി അനുഗ്രഹിച്ചു

 

ഡെല്‍ഹി ഭദ്രാസനത്തിലെ ഛാണ്ഢിഗഡ് സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ബഹുമാനപ്പെട്ട ഫിലിപ്പോസ് എബ്രഹാം അച്ചന്  അദ്ദേഹത്തിന്റെ നിസ്തുല സേവനത്തെ മാനിച്ച് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കുരിശും മാലയും നല്‍കി അനുഗ്രഹിച്ചു. 2011 സെപ്റ്റംബര്‍ 18 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ ഐസക്ക് മോര്‍ ഒസ്താത്തിയോസ്  തിരുമനസ്സുകോണ്ട് മാലയണിയിച്ചു.  കിക്കോഴുര്‍ മാടത്തേത്ത് എബ്രഹാമിന്റെയും പരതയായ റെയിച്ചലമ്മയുടേ മകനാണ്.  ബഹുമാനപ്പെട്ട അച്ചന്‍ സെന്റ് മേരീസ് കോയമ്പത്തൂര്‍, സെന്റ് തോമസ് ഭോപ്പാല്‍, സെന്റ് ഗ്രീഗോറിയോസ് മുള്ളണ്ട്, സെന്റ് മേരീസ്  ഭിലായ്, സെന്റ് ഗ്രീഗോറിയോസ് ജയ്പ്പൂര്‍, സെന്റ് ഇഗ്നാത്തിയോസ് ബാംഗ്ലൂര്‍, സെന്റ് മേരീസ് അഹമ്മദാബാദ്, സെന്റ് മേരീസ്  ഗാന്ധിധാംകുഞ്ച്, സെന്റ് മേരീസ് കൊല്‍ക്കത്ത, സെന്റ് മേരീസ് ദിത്ഷാദ് ഗാര്‍ഡന്‍, സെന്റ് ജോര്‍ജ്ജ് വികാസ്പുരി എന്നീ വീശുദ്ധ ദൈവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Be the first to comment on "പരിശുദ്ധ പാ‍ത്രിയര്‍ക്കീസ് ബാവ ബഹു. ഫിലിപ്പോസ് എബ്രഹാം അച്ചന് കുരിശും മാലയും നല്കി അനുഗ്രഹിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.