കണ്ടനാട് ഭദ്രാസനത്തിന്റെ സണ്‍ഡേ സ്‌കൂള്‍ അധ്യാപക പരിശീലന ക്യാമ്പിന് ഒരുക്കങ്ങളായി.

 

പിറവം: മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വെട്ടിത്തറയില്‍ നടത്തുന്ന അധ്യാപക പരിശീലന ക്യാമ്പിന് ഒരുക്കങ്ങളായി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായുള്ള 103 സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറോളം അധ്യാപകര്‍ ത്രിദിന ക്യാമ്പില്‍ പങ്കെടുക്കും. സണ്‍ഡേ സ്‌കൂള്‍ അധ്യാപനരംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയവരെ ക്യാമ്പില്‍ അനുമോദിക്കും. സഭാപരമായ കാര്യങ്ങളിലും വ്യക്തി-സമൂഹബന്ധ ങ്ങളിലും അധ്യാപകര്‍ക്ക് കൂടുതല്‍ അറിവുകള്‍ പകരുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. വെട്ടിത്തറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ 26ന് വൈകീട്ട് മൂന്നിന് കൂടുന്ന യോഗം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, മാത്യുസ് മാര്‍ അപ്രേം, സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോസ് ഡി. കൈപ്പിള്ളി, ഡോ. കുര്യാക്കോസ് മൂലയില്‍ കോറെപ്പിസ്‌കോപ്പ, ബേബി പോത്താറയില്‍ കോറെപ്പിസ്‌കോപ്പ, ഡോ. എ.പി.ജോര്‍ജ് എന്നിവര്‍ ക്ലാസ്സെടുക്കും. 28ന് ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന യോഗം വി.പി. സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

 

Be the first to comment on "കണ്ടനാട് ഭദ്രാസനത്തിന്റെ സണ്‍ഡേ സ്‌കൂള്‍ അധ്യാപക പരിശീലന ക്യാമ്പിന് ഒരുക്കങ്ങളായി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.