ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും

 

ലിവര്‍പൂള്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു(ശൂനോയൊ) പെരുന്നാളും ഇടവക വാര്‍ഷികവും 2012 ആഗസ്റ്റ്‌24, വെള്ളി ആഗസ്റ്റ്‌ 25, ശനി തിയതികളില്‍ നടത്തപ്പെടുന്നു.

 

വെള്ളിയാഴ്ച വൈകിട്ട് 05.00നു കോടി ഉയര്‍ത്തലോടു കുടി ആഘോഷപരിപാടികള്‍ ആരംഭിക്കുന്നു. 06.00നു സന്ധ്യാപ്രാര്‍ത്ഥന 06.30നു സുവിശേഷ പ്രസംഗം 07.30 ആശിര്‍വാദം. ശനിയാഴ്ച രാവിലെ 09.00നു പ്രഭാത പ്രാര്‍ത്ഥന, 10.15 ഫാ. എല്‍ദോസ് വട്ടപറമ്പിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന 11.30നു വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന, 12.30നു ധുപപ്രാര്‍ത്ഥന, പ്രദക്ഷിണം 01.00നു ആശിര്‍വാദം, നേര്‍ച്ച 02.30 ഇടവക വാര്‍ഷികത്തോട് അനുബന്ധിചുള്ള കലാപരിപാടികള്‍ 05.00 മണിക്ക് സമാപനം.

 

വിശ്വാസികളെല്ലാവരും പ്രാര്‍ത്ഥനയോടെ നേര്‍ച്ച കാഴ്ചകളുമായി വന്നു കുര്‍ബാനയിലും പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹീതര്‍ ആകേണ്ടതാണ്. 2004ല്‍ സ്ഥാപിതമായ നോര്‍ത്ത് വെസ്റ്റിലെ പ്രഥമ ദേവാലയമായ ഇവിടെ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെടുന്നു.

 

കുടുതല്‍വിവരങ്ങള്‍ക്ക്: വികാരി ഫാ. രാജു ചെറുവിള്ളി ടെലി. 07946557954, സെക്രട്ടറി തൊമ്മച്ചന്‍ സ്കറിയ ടെലി. 07939089420, വൈസ് പ്രസിഡന്റ് രാജു പൗലോസ്‌ ടെലി. 07875665520. പള്ളിയുടെ മേല്‍വിലാസം: സെന്‍റ് ഡേവിഡ് ചര്‍ച്ച്, റോക്കി ലയിന്‍, ചില്‍ഡ് വാള്‍ ലിവര്‍പൂള്‍ L16 1JA

Be the first to comment on "ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.