ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വി ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബസംഗമവും, ഭക്തസംഘടന വാര്‍ഷികവും

 

ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വി.ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബസംഗമവും, ഭക്തസംഘടന വാര്‍ഷികവും ബ്രിസ്റ്റോള്‍ ഹൊര്‍ഫില്‍ഡില്‍, ഫില്‍ട്ടന്‍ റോഡിലുള്ള സെന്‍റ് ഗ്രിഗറി ദി ഗ്രേറ്റ്‌ ചര്‍ച്ചില്‍ (St.Gregory the Great Church, Filton Road, Horfield,BS7 OPD,Bristol) വച്ച് സെപ്റ്റംബര്‍ 8, തിയതി ശനിയഴ്ച നടത്തപ്പെടുന്നു.

 

ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ഇടവക വികാരി – ഫാ. തോമസ്‌ പുതിയാമഠം പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടികള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് പ്രഭാത നമസ്കാരവും, വി.കുര്‍ബ്ബാനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, തുടര്‍ന്ന് സണ്‍‌ഡേസ്കൂള്‍, വനിതാസമാജം, യൂത്ത് അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാ – കായിക പരിപാടികളും ചര്‍ച്ചകളും ക്ലാസ്സുകളും ഉണ്ടായിരിക്കും.

 

തുടര്‍ന്ന് ചേരുന്ന സമാപന സമ്മേളനത്തില്‍ സണ്‍‌ഡേസ്കൂള്‍, കുട്ടികള്‍ക്കുള്ള സമ്മാനദാനം നടത്തുന്നതാണ്, വൈകുന്നേരം സന്ധ്യപ്രാര്‍ഥാനയോടു കൂടി പരിപടികള്‍ സമാപിക്കും. പരിപാടികള്‍ക്ക് ഇടവക വികാരി – ഫാ. തോമസ്‌ പുതിയാമഠം, ഭരണ സമിതിയും നേതൃത്വം നല്‍കുന്നു. എല്ലാ മാസവും ഒന്നാമത്തെ ഞായറാഴ്ച രാവിലെ 9 മണിക്ക് ഹൊര്‍ഫില്‍ഡില്‍, ഫില്‍ട്ടന്‍ റോഡിലുള്ള സെന്‍റ് ഗ്രിഗറി ദി ഗ്രേറ്റ്‌ ചര്‍ച്ചില്‍ വച്ചായിരിക്കും വി.കുര്‍ബ്ബാന നടത്തപ്പെടുന്നത്.

 

പള്ളിയുടെ വിലാസം: St.Gregory the Great Church, Filton Road,Horfield, BS7 OPD,Bristol. കുടുതല്‍ വിവരങ്ങള്‍ക്ക്:വികാരി – ഫാ. തോമസ്‌ പുതിയാമഠം – 07574469741, സെക്രട്ടറി – ഷാജി – 07886360688 ,01179140571, ട്രഷറാര്‍ – നെല്‍സണ്‍ – 01179155016

Be the first to comment on "ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വി ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബസംഗമവും, ഭക്തസംഘടന വാര്‍ഷികവും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.