ഇടയാര്‍ സണ്‍ഡേ സ്‌കൂളിന് കണ്ടനാട് ഭദ്രാസനതലത്തിലെ മികച്ച സണ്‍ഡേ സ്‌കൂളിനുള്ള പുരസ്‌കാരം

 

 

കൂത്താട്ടുകുളം: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനതലത്തിലെ മികച്ച സണ്‍ഡേ സ്‌കൂളിനുള്ള പുരസ്‌കാരം ഇടയാര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിന് ലഭിച്ചു. ജീവകാരുണ്യപ്രവര്‍ത്തനം, പി.ടി.എ.യുടെ പ്രവര്‍ത്തനം, കലാമത്സരങ്ങളിലെ പങ്കാളിത്തം എന്നിവ ഇടയാര്‍ സണ്‍ഡേ സ്‌കൂളിന്റെ മികവുകളാണ്. കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സണ്‍ഡേ സ്‌കൂള്‍ ആയ ഇവിടെ ലൈബ്രറിയുമുണ്ട്. ഫാ. ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, സണ്‍ഡേ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ബേബി പൗലോസ്, പറമ്പക്കാട്ട്, പി.ടി.എ. പ്രസിഡന്റ് ഷാജി ജോര്‍ജ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങി.

 

Be the first to comment on "ഇടയാര്‍ സണ്‍ഡേ സ്‌കൂളിന് കണ്ടനാട് ഭദ്രാസനതലത്തിലെ മികച്ച സണ്‍ഡേ സ്‌കൂളിനുള്ള പുരസ്‌കാരം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.