കോതമംഗലംതീര്‍ഥാടനം;കാല്‍നടയാത്രാസംഘം പുറപ്പെട്ടു

 

കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിടത്തിലേക്കുള്ള കാല്‍നടതീര്‍ഥയാത്ര രാജകുമാരി മാര്‍ ബസേലിയോസ് ചാപ്പലില്‍ സംഗമിച്ച ശേഷം പുറപ്പെട്ടു. നെടുങ്കണ്ടം സിംഹാസന പള്ളിയില്‍ നിന്ന് ഞായറാഴ്ച ആരംഭിച്ച തീര്‍ഥാടകസംഘത്തോടൊപ്പം ചെമ്മണ്ണാര്‍ മാര്‍ ബേസില്‍, വട്ടപ്പാറ സെന്‍് മേരീസ്, മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ്, സേനാപതി മാര്‍ ബേസില്‍, ഗലീലകുന്ന് സെന്റ് ജോണ്‍സ്, മാങ്ങാതൊട്ടി മാര്‍ ഗ്രിഗോറിയോസ് പള്ളികളില്‍ നിന്നുള്ള വിശ്വാസികളും ചേര്‍ന്നാണ് യാത്ര നടത്തിയത്. രാജകുമാരി ചാപ്പലില്‍ ബാവായുടെ തിരുശേഷിപ്പു വണക്കം, പ്രാര്‍ഥന എന്നിവയും നടന്നു. ഫാ.ബിനോയി ചാത്തനാട്ട് തീര്‍ഥയാത്രയ്ക്ക് നേതൃത്വം നല്‍കി.

 

Be the first to comment on "കോതമംഗലംതീര്‍ഥാടനം;കാല്‍നടയാത്രാസംഘം പുറപ്പെട്ടു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.