പെരുമ്പിള്ളി പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി

 

 

മുളന്തുരുത്തി: യാക്കോബായ സഭയുടെ ദാരിദ്ര്യകാലത്തെ പ്രധാന ആശ്രയം പെരുമ്പിള്ളിയിലെ മാര്‍ ഗ്രിഗോറിയസ് തിരുമേനിയായിരുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.

 

പെരുമ്പിള്ളി സിംഹാസന പള്ളിയുടെ പ്ലാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് സഭയുടെ വൈദീകരെ വാര്‍ത്തെടുത്തിരുന്ന പെരുമ്പിള്ളിയിലെ പുരാതന സെമിനാരി പെരുമ്പിള്ളി തിരുമേനിയുടെ ആത്മാവാണെന്നും ബാവ പറഞ്ഞു.

 

നിയമവാഴ്ചകളെയും കോടതിയെയും ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു പെരുമ്പിള്ളി തിരുമേനിയുടേതെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ് പറഞ്ഞു. സഭയുടെ വിശ്വാസങ്ങളും ദേവാലയങ്ങളും മനുഷ്യന്റെ രക്തധമനികളില്‍ ലയിച്ചുചേര്‍ന്നിട്ടുള്ളതാണെന്ന് ചാരിറ്റി ഫണ്ട് വിതരണോദ്ഘാടനം നടത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

 

യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസിസ് അധ്യക്ഷനായി. രക്തദാന മെമ്പര്‍ഷിപ്പ് വിതരണം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ എംഎല്‍എ സാജു പോള്‍, ദിയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, മുളന്തുരുത്തി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തന്‍വീട്ടില്‍, സഭാ വൈദീക ട്രസ്റ്റി മത്തായി പൂവന്തറ കോര്‍ എപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, വികാരി ഫാ. റെജി കുഴിക്കാട്ടില്‍, പള്ളി ട്രസ്റ്റി മത്തായി കളരിക്കല്‍, ബെന്ന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Be the first to comment on "പെരുമ്പിള്ളി പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.