ചെറിയാന്‍ സി. പോളിന് കമാന്‍ഡര്‍ ബഹുമതി നല്‍കി

 

തിരുവനന്തപുരം: കുറുപ്പംപടി ചീരോത്തോട്ടം ചെറിയാന്‍ സി. പോളിന് കമാന്‍ഡര്‍ ബഹുമതി നല്‍കി പാത്രിയര്‍ക്കീസ് സഖാപ്രഥമന്‍ കല്പന പുറപ്പെടുവിച്ചു. നവംബര്‍ 22 ന് കുറുപ്പംപടി മര്‍ത്ത്മറിയം പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ സ്ഥാനചിഹ്നങ്ങള്‍ അണിയിക്കും.

 

പിതാമഹന്‍ ചീരോത്തോട്ടം പൗലോസ് കോറെപ്പിസ്‌കോപ്പയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങുകള്‍ നടക്കുക.

 

മുന്‍ ചീഫ്‌സെക്രട്ടറി ഡി. ബാബുപോളിന്റെ മകനാണ് ചെറിയാന്‍. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബിരുദവും ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയ ശേഷം സ്വകാര്യ മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയുടെ ദക്ഷിണേന്ത്യാ മേധാവിയായി പ്രവര്‍ത്തിച്ചുവരുന്നു. മുന്‍ ഡി.ജി.പി. സി.എ. ചാലിയുടെ മകള്‍ ദീപയാണ് ഭാര്യ. മക്കള്‍: ഡാനിയല്‍, അന്നനിര്‍മ്മല.

 

 

Be the first to comment on "ചെറിയാന്‍ സി. പോളിന് കമാന്‍ഡര്‍ ബഹുമതി നല്‍കി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.