യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ പൂളില്‍ പുതിയ ഇടവക ആരംഭിക്കുന്നു

 

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുപത്തിനാലാമത് ഇടവക പൂളില്‍ നവംബര്‍ 24 നു ആരംഭിക്കുന്നു. ഇടവകയുടെ ഔപചാരികമായ ഉദ്ഘാടനം യു. കെമേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി നവംബര്‍ 9 നു വെള്ളിയാഴ്ച പൂളില്‍ നിര്‍വഹിച്ചു. പരിശുദ്ധ ഗീവര്‍ഗീസ് സഹദാ യുടെ നാമത്തില്‍ സ്താപിതമായ ഈ ഇടവകയുടെ പ്രഥമ വി, കുര്‍ബാന നവംബര്‍ 24 നു ശനിയാഴ്ച രാവിലെ 9 നു ഫാ. സിബി വാലയിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

പൂള്‍. ബോണ്‍ മോത്ത്, സൗത്താപ്‌ടെന്‍, തുടങ്ങിയ മേഖലകളിലുള്ള വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് ഈ ഇടവക അത്യന്തം പ്രയോജനകരമായിരിക്കും. ഇടവകയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫാ. സിബി വാലയിലിനെ ഇടവകയുടെ പ്രഥമ വികാരിയായി അഭി. തിരുമനസു കൊണ്ട് നിയമിച്ചു. പരിശുദ്ധന്മാരുടെ മദ്ധ്യസ്ത്ഥതയില്‍ അഭയപ്പെട്ട് സഭാ പാരമ്പര്യങ്ങളില്‍ അടിയുറച്ച് ആരാധനയില്‍ ഐക്യപ്പെടുവാന്‍ അഭി. തിരുമേനി വിശ്വാസികളെ ഉല്‍ബോധിപ്പിച്ചു.

എല്ലാ മാസവും രസ്ഥാമത്തെ ശനിയാഴ്ച LONG FLEET UNITED REFORMED CHURCH LONG FLEET ROAD POOLE BH15 2HP വച്ച് വി. കുര്‍ബാന നടത്തപ്പെടുന്നതായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Fr. Siby Valayil-07412058104, Thomas Abraham-07956067486, Gibu Koorpillil-07411225521, Joby vaurghese – 07402705575, Eby Paul-07803524724.

 

 

Be the first to comment on "യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ പൂളില്‍ പുതിയ ഇടവക ആരംഭിക്കുന്നു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.