യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ പാത്രയര്‍ക്കാ വികാരിയേറ്റില്‍ എം.ജെ.എസ്.എസ്.എ രൂപീകരിച്ചു

 

ലണ്ടന്‍: മലങ്കര യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്‌കൂള്‍ അസോസിയേഷനായ എം.ജെ.എസ്.എസ്.എയുടെ യു. കെ ചാപ്റ്റര്‍ നവംബര്‍ 11 നു നോര്‍ത്ത് ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് നടത്തപ്പെട്ട യു. കെ റീജിയണിലെ സണ്ടേസ്‌കൂള്‍ അദ്ധ്യാപകരുടെ സമ്മേളനത്തില്‍ വച്ച് അസ്സോസിയേഷന്റെ അഖില മലങ്കര പ്രസിഡന്റും യു. കെ യുടെ പാത്രയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ മാത്യുസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

യു.കെ യിലെ 24 ഇടവകകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സണ്ടേസ്‌കൂളുകളെ സ്‌കോട്ട്‌ലാണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് ഈസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ ലണ്ടന്‍, സൗത്ത് വെസ്റ്റ് എന്നിങ്ങനെ ആറു സോണലുകളായി തിരിച്ച് എം.ജെ.എസ്.എസ്.എയുടെ സെന്റട്രല്‍ കമ്മറ്റി രൂപീകരിച്ചു.

ഡയറക്ടറായി ഫാ. ഗീവര്‍ഗ്ഗിസ് തണ്ടായത്തും സെക്രട്ടറിയായി എല്‍ദോ മുള്ളചേരിലും, ട്രഷറാറായി പൗലോസ് കാക്കശ്ശേരിയേയും കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.

ഉല്‍ഘാടന സമ്മേളനത്തിനു ശേഷം അഭി. തിരുമനസ് വിശ്വാസവും, പാരമ്പര്യവും ആരാധനയില്‍ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസും ചര്‍ച്ചയും നടത്തി. തുടര്‍ന്നു സണ്ടേസ്‌കൂള്‍ പ്രവര്‍ത്തനങ്ങളെപറ്റി ചര്‍ച്ചയും നടത്തപ്പെട്ടു. സീനിയേഴ്‌സ്, ജുനിയേഴ്‌സ്, സബ് ജൂനിയേഴ്‌സ്, കിഡ്‌സ് എന്നീ ഗ്രൂപ്പ് ക്രമത്തില്‍. എം.ജെ.എസ്.എസ്.എ സിലബസ് പുനക്രമീകരിക്കുന്നതിനും, വര്‍ഷത്തില്‍ ഒരിക്കല്‍ യു.കെ നാഷണല്‍ ലെവലില്‍ സണ്ടേസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാ മല്‍സരങ്ങളും വിദ്യാര്‍ഥി ക്യാമ്പും നടത്തുന്നതിനു തീരുമാനിച്ചു. വരും തലമുറയെ വിശ്വാസത്തിലും, ആചാരനുഷ്ഠാനത്തിലും പരിശീലിപ്പിക്കുന്നതിനും ക്രൈസ്തവ സാക്ഷ്യവുമുള്ള യുവ തലമുറയെ രൂപപ്പെടുത്തുന്നതിനു ഓരോ ഇടവക ഭരണ സമിതിയും സണ്ടേസ്‌കൂള്‍ അദ്ധ്യാപകരും ഒരുമനസോടെ ഇടവക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെ വിവിധ ഇടവകകളില്‍ നിന്നുള്ള അദ്ധ്യാപകരുടെ സാനിദ്ധ്യം കൊണ്ട് സമ്പന്നമായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ എം.ജെ.എസ്.എസ്.എ മേഖല അദ്ധ്യാപക കോണ്‍ഫറന്‍സ് അനുഗ്രഹകരമായി സമാപിച്ചു. ഫാ. രാജു ചെറുവിള്ളില്‍ ആശംസകളും, ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് സ്വാഗതവും കൃതജ്ഞതയും അര്‍പ്പിച്ചു.

Be the first to comment on "യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ പാത്രയര്‍ക്കാ വികാരിയേറ്റില്‍ എം.ജെ.എസ്.എസ്.എ രൂപീകരിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.