പള്ളിക്കര കണ്‍വെന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍

 

കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ 21-ാമത് പള്ളിക്കര കണ്‍വെന്‍ഷന്‍ ശനിയാഴ്ച മുതല്‍ മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് സഖറിയാസ് മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഫാ. ജിജു വര്‍ഗീസ് പ്രസംഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് സന്ധ്യാ പ്രാര്‍ഥനയെ തുടര്‍ന്ന് പ്രൊഫ. ഡോ. സി.ഡി. വര്‍ഗീസ്, ഫാ. ഡോ. എ.പി. ജോര്‍ജ്, ഫാ. നെല്‍സണ്‍ ജോബ്, ഫാ. ജേക്കബ്‌ജോസഫ്, ബിഷപ്പ് റാഫേല്‍ തട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. സമാപന ദിവസമായ ഡിസംബര്‍ 5 ബുധനാഴ്ച വൈകീട്ട് ശ്രേഷ്ഠ കാതോലിക്ക ബാവ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമനും പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പയും പ്രസംഗിക്കും.

 

Be the first to comment on "പള്ളിക്കര കണ്‍വെന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.