അജപാലനം ദൈവകൃപ പ്രാപ്യമാക്കുന്നതാകണം -സഖറിയാസ് മോര്‍ പോളി കാര്‍പ്പോസ്

മീനങ്ങാടി: അജപാലനം വഴി വിശ്വാസ സമൂഹത്തിന് ദൈവകൃപ ലഭ്യമാക്കണമെന്ന് മലബാര്‍ ഭദ്രാസനത്തിലെ പുതിയ ഇടയന്‍ സഖറിയാസ് മോര്‍ പോളി കാര്‍പ്പോസ് പറഞ്ഞു. ഭദ്രാസനാധിപനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവകൃപകള്‍ എല്ലാ നന്മകളും ലഭ്യമാക്കുന്നതാണ് അജപാലന ശുശ്രൂഷ. മനുഷ്യബന്ധങ്ങള്‍ ശിഥിലമായി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവീകശക്തി ആര്‍ജിച്ച് എല്ലാവരെയും സുമനസ്സുകളാക്കണം. ഇതിന് വൈദികരും വിശ്വാസികളും ഒന്നിച്ച് മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. മോര്‍ പോളി കാര്‍പ്പോസിനെ സ്ഥലംമാറി പോകുന്ന സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നമുക്കുള്ളത് മറ്റുള്ളവര്‍ക്കായി പങ്കുവെക്കുമ്പോള്‍ മാത്രമേ ഈശ്വര കൃപ ഉണ്ടാകൂ എന്ന് സഖറിയാസ് മോര്‍ പീലക്‌സിനോസ് പറഞ്ഞു. ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ, ഡോ. മത്തായി അതിരമ്പുഴയില്‍, ഫാ. ഡോ. ജേക്കബ് മിഖായേല്‍ പുല്യാട്ടേല്‍, ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ. ഗീവര്‍ഗീസ് കാട്ടുചിറ, പ്രൊഫ. കെ.പി. തോമസ്, സിസ്റ്റര്‍ സൂസന്ന, പൗലോസ് കുറുമ്പേമഠം, ജോര്‍ജ് മുള്ളങ്കരോത്ത്, ചിന്നമ്മ ഓലിക്കുഴി, ഏലിയാസ് പുളിയാനിക്കാട്ട്, ടി.ജി. സജി എന്നിവര്‍ സംസാരിച്ചു. ഫാ. അനില്‍ കൊമരക്കല്‍ സ്വാഗതവും വര്‍ഗീസ് പൂവത്തുംമൂട്ടില്‍ നന്ദിയും പറഞ്ഞു.

Be the first to comment on "അജപാലനം ദൈവകൃപ പ്രാപ്യമാക്കുന്നതാകണം -സഖറിയാസ് മോര്‍ പോളി കാര്‍പ്പോസ്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.