പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.

 

സുല്‍ത്താന്‍ ബത്തേരി : മലബാറിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ 328-ാം ഓര്‍മ്മപ്പെരുന്നാള്‍ 2013 ഒക്ടോബര്‍ 2, 3 തീയതികളില്‍ ആഘോഷിച്ചു. ഒക്ടോബര്‍ 2-ാം തീയതി സന്ധ്യാ പ്രാര്‍ത്ഥനയും പള്ളിയുടെ താഴെയുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണവും നടത്തപ്പെട്ടു. ഒക്ടോബര്‍ 3-ാം തീയതി മലബാര്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മുന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ നാമ്മത്തില്‍ കോളിയാടിയില്‍ സ്ഥാപിതമായിരിക്കുന്ന കുരിശിങ്കലേക്ക് പ്രദക്ഷിണവും നടത്തപ്പെട്ടു. ഉച്ചയക്ക് നടന്ന നേര്‍ച്ചസദ്യയില്‍ വിശ്വാസികളെല്ലാവരും പങ്കുകൊണ്ടു. ആഘോഷ പരിപാടികള്‍ക്ക് വികാരി ഫാ. എല്‍ദോ അതിരുംപുഴയില്‍, ഫാ. ഗീവര്‍ഗ്ഗീസ് കവുങ്ങുംപിള്ളില്‍, ഫാ. ഷൈജന്‍ മറുതല, ഫാ. റെജി പോള്‍ ചവര്‍പ്പനാല്‍, ഫാ. ഷിബു കുറ്റിപറിച്ചേല്‍. ഫാ. ബൈജു മനയത്ത്, ട്രസ്റ്റിമാരായ പി.വി മത്തായി പുളിനാക്കുഴി, ജോര്‍ജ്ജ് മറ്റത്തില്‍, സെക്രട്ടറിമാരായ ജോസഫ് തടിക്കുളങ്ങര, ഷിനോജ് താമരച്ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Be the first to comment on "പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.