വിശ്വാസ വീരന്മാരുടെ പിൻ തലമുറ വിശ്വാസ വീധിയിൽ സഹന സമരവുമായി

 

പരി. അന്ത്യോഖ്യാ പാത്രിയാർക്കീസ് ബാവായുടെ ആത്മീയ മേല്ക്കോയ്മ എന്നും അംഗീകരിച്ച് നില നിന്ന ഇടവകയാണ്‌ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി ഓർത്തൊഡോക്സ് പള്ളി. പരി. സഭയുടെ മലങ്കരയിലെ ഏറ്റവും പുരാതന ഇടവകകളിൽ ഒന്നാണ്‌ കോലഞ്ചേരിപ്പള്ളി. എ. ഡി. ഏഴാം നൂറ്റാണ്ടിൽ കോലഞ്ചേരി കുടുമ്പത്തിൽ പെട്ട തങ്കപ്പൻ മാപ്പിളയുടെ നേത്യത്വത്തിൽ രൂപീകരിച്ച ഇടവകയാണ്‌ കോലഞ്ചേരി യാക്കോബായ സുറിയാനി പള്ളി. ആരംഭ കാലം മുതൽ യാക്കോബായ സഭയിൽ ഉറച്ച് നിന്ന ഇടവകയാണ്‌ കോലഞ്ചേരി.


മലങ്കര സഭയിലെ ഇപ്പോഴത്തെ കലുഷിത സാഹചര്യത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് 1912ൽ ബസേലിയോസ് പൗലോസ് പ്രഥമൻ എന്ന പേരിൽ കോലഞ്ചേരി ഇടവകയില്പ്പെട്ട കണ്ടനാട് ഭദ്രാസനത്തിന്റെ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മുറിമറ്റത്തിൽ മോർ ഈവാനിയോസ് തിരുമേനിയെ വാഴിച്ചപ്പോൾ, സ്വന്തം ഇടവകയിൽ പോലും കയറ്റാതിരുന്ന യാക്കോബായ പാരമ്പര്യമാണ്‌ കോലഞ്ചേരി പള്ളിയുടേത്. പൗലോസ് പ്രഥമൻ ബാവായുടെ സ്ഥാനലബ്ധിയെത്തുടർന്നുണ്ടായ സങ്കീർണ്ണമായ ഇടവക ബന്ധങ്ങളുടെ പശ്ച്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട 1913 ലെ ഉടമ്പടി പ്രകാരമാണ്‌ ഈ ദൈവാലയ ഭരണം നടന്നു വന്നിരുന്നത്.

ആരംഭ കാലം മുതൽ ഇന്ന് വരെ പള്ളിയിൽ ആരാധനാ സ്വാതന്ത്യം യാക്കോബായ വിശ്വാസികൾക്കും വൈദീകർക്കുമുണ്ടായിരുന്നെന്നും അത് നിലനിർത്തിത്തരണമെന്നുമാണ്‌ യക്കോബായ സഭയുടെ ആവശ്യം. അതിന്റെ ഭാഗമായി കോലഞ്ചേരി പള്ളിയുടെ പൊതു യോഗം നടത്തി ഇടവക തിരഞ്ഞെടുക്കുന്ന ഭരണ സമിതിക്ക് അധികാരം കൈമാറണമെന്ന ആവശ്യവും യാക്കോബായ സഭ ഉയർത്തുന്നു. പൊതുയോഗം കൂടി ഭരണ സമിതിയെ തിരഞ്ഞെടുത്ത പിറവമ്മ് രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രൽ, ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് പള്ളി, വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിൽ സഭാക്രമീകരണങ്ങൾ സമാധാനമായി നട്ക്കുന്നെന്നും യാക്കോബായ സഭ ചൂണ്ടിക്കാട്ടുന്നു

 

Source :- http://www.pravasikairali.com/

Be the first to comment on "വിശ്വാസ വീരന്മാരുടെ പിൻ തലമുറ വിശ്വാസ വീധിയിൽ സഹന സമരവുമായി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.