സഭാത്തർക്കം തീർക്കുന്നതിൽ സർക്കാർ തോറ്റു: വെള്ളാപ്പള്ളി‏

 

സഭാതർക്കം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോലഞ്ചേരിയിൽ ഉപവാസസമരം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സഭാ തർക്കത്തിൽ ഉമ്മൻചാണ്ടിയുടേത് നിഷ്‌ക്രിയ സമീപനമാണ്. തർക്കം പരിഹരിക്കാൻ രൂപീകരിച്ച എകോപന സമിതി പരാജയപ്പെട്ടു. ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് ആരാധനാ സ്വതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. കോടതി വിധിയുടെ വ്യാഖ്യാനങ്ങളിൽ മുറുകെ പിടിച്ച് സർക്കാർ പ്രശ്‌നം സങ്കീർണമാക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിലെ യാക്കോബായ വിശ്വാസികളായ മന്ത്രിയും എം.എൽ.എമാരും പ്രശ്‌ന പരിഹാരത്തിന് കാര്യമായി ഇടപെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

വെള്ളാപ്പള്ളിയോടൊപ്പം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണ്ണൻ, സെക്രട്ടറി എ.ബി. ജയപ്രകാശ്, യോഗം ഡയറക്​ടർ ബോർഡ് അംഗം എം.എ. രാജു, മുവാ​റ്റുപുഴ യൂണിയൻ പ്രസിഡന്റ് എൻ.ജി. വിജയൻ, സെക്രട്ടറി പി.എൻ. പ്രഭ, മഹാരാജ ശിവാനന്ദൻ, വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതിയംഗം വി.ജി. പ്രതീഷ് എന്നിവരുമുണ്ടായിരുന്നു.

 

 

Be the first to comment on "സഭാത്തർക്കം തീർക്കുന്നതിൽ സർക്കാർ തോറ്റു: വെള്ളാപ്പള്ളി‏"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.