ലിവര്‍പൂള്‍ സെന്റ് മേരീസ് സുറിയാനി ഇടവകയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 27 ബുധനാഴ്ച ആരംഭിക്കുന്നു

 

 

ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 24നു ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നു. ബുധനാഴ്ച രാവിലെ 10.00 മണിക്ക് ഇടവക വികാരി ഫാ പീറ്റര്‍ കുരിയാക്കോസ് ഈ വര്‍ഷത്തെ ക്ലാസുകളുടെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിക്കുന്നു. രാവിലെ 10.00 മണി മുതല്‍ 4.00 മണി വരെയാണു ബൈബിള്‍ ആസ്പദമായ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് മൂന്നു ദിവസം നീസ്ഥുനില്‍ക്കുന്ന ക്ലാസുകള്‍ 26 നു വെള്ളിയാഴ്ച പര്യവസാനിക്കും.

 

ഒക്‌ടോബര്‍ 27 നു ശനിയാഴ്ച രാവിലെ വികാരി. ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്നു വി. ബി എസി ന്റെ സമാപനവും നടത്തപ്പെടുന്നു. ഇപ്പോഴത്തെ സ്‌കൂള്‍ അവധി കണക്കാക്കി നടത്തപ്പെടുന്ന ക്‌ളാസുകളില്‍ വിശ്വാസികളേവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

 

പള്ളിയുടെ അഡ്രസ് . സെന്റ് ഡേവിഡ് ചില്‍ഡ് വാള്‍ ചര്‍ച്, റോക്കി ലയിന്‍, ചില്‍ഡ് വാള്‍ , ലിവര്‍പൂള്‍ L16 1JA

 

കൂടുതല്‍ വിവരങ്ങള്‍ക്ക്.

 

തൊമ്മച്ചന്‍ സ്‌കറിയ – 07939089420

രാജു പൗലോസ് – 07875665520

 

Be the first to comment on "ലിവര്‍പൂള്‍ സെന്റ് മേരീസ് സുറിയാനി ഇടവകയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 27 ബുധനാഴ്ച ആരംഭിക്കുന്നു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.