യാക്കോബായ കുടുംബസംഗമം സെപ്തംബര്‍ 29-30 നു മാഞ്ചസ്റ്ററില്‍

 

മാഞ്ചസ്റ്റര്‍: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ റീജിയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സ് സെപ്തംബര്‍ 29, 30 (ശനി, ഞായര്‍) തിയതികളില്‍ മാഞ്ചസ്റ്ററില്‍ വെച്ചു നടത്തപ്പെടുന്നു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആതിഥേയത്തില്‍ സ്ലീബാ മോര്‍ ഒസ്താത്തിയോസ് സെന്ററില്‍ (വിതിന്‍ ഷോയിലെ, ഫോറം സെന്ററില്‍) വെച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ രജിസ്ട്രേഷന്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

 

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെയും കിഴക്കിന്റെ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് ഒന്നാമന്റെയും ആശിര്‍വാദത്തോടു കൂടി പരിശുദ്ധ സഭയുടെ യു കെയുടെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനിയും യു കെയുടെ മുന്‍ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് തിരുമേനിയും അയര്‍ലണ്ടിന്റെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൌസേബിയോസ് തിരുമേനിയും വെരി റവ ഫാ പൌലോസ് പാറേക്കരയും ബഹു വൈദികരും ബഹു ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഒന്നിക്കുന്ന ഈ കുടുംബ സംഗമം യുകെയില്‍ ഒരു ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല.

 

രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി യു കെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

 

പബ്ലിസിറ്റി റവ. ഫാ. രാജു ചെറുവിള്ളിയുടെ നേതൃത്വത്തില്‍ (ടെലി 07946557954), പോള്‍ ജോണ്‍ (ടെലി 07545211382), ഷാജി ജോസഫ് (ടെലി 07828333217), റിസപ്ഷന്‍ വിജി കുര്യാക്കോസ് (ടെലി 07735060719), അജി പി ഉലഹന്നാന്‍ (ടെലി 07828799118) യു കെയിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാപരിപാടികള്‍ ഫാ. സിബി വര്‍ഗീസിന്റെ (ടെലി 07402912562), നേതൃത്വത്തില്‍ ബിനോയ് വര്‍ഗീസ് (ടെലി 07789411249), ജസി സ്റ്റീഫന്‍ (ടെലി 01616141454) മേല്‍ നോട്ടത്തില്‍ നടത്തപ്പെടുന്നു.

 

രജിസ്ട്രേഷന്‍ സംബന്ധിക്കുന്ന അന്വേഷണങ്ങള്‍ക്കും നടത്തിപ്പിനുമായി ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ നേതൃത്വത്തില്‍ ഫെന്നി അബ്രഹാം (ടെലി 07951828873), കേണല്‍ ഈപ്പന്‍ (ടെലി 07866015655), അടങ്ങിയ കമ്മിറ്റിയും, ഫുഡ്, യാത്രാ സൌകര്യങ്ങളുടെ ചുമതല ആഷന്‍ പോള്‍ (ടെലി 07886277470), റജി എം തോമസും (ടെലി 07588585949) നിര്‍വഹിക്കുന്നു.

 

ഫിനാന്‍സ് കമ്മിറ്റി കൌണ്‍സില്‍ ട്രഷറര്‍ ജിബി ആന്‍ഡ്രൂസിന്റെ (ടെലി 07912886578), നേതൃത്വത്തില്‍ ബിജോയ് ഏലിയാസ് (ടെലി 07588531911), റെജി തോമസ് (ടെലി 07588585949) അടങ്ങിയ സംഘവും യൂത്ത് സെക്ഷന്റെ മേല്‍നോട്ടം പൌലോസ് കാക്കശേരി (ടെലി 07859053798), സൂസന്‍ ജോസിനുമായിരിക്കും (ടെലി 07886283216). പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഡി ജി മാര്‍ക്കോസ് (ടെലി 07846764175), ജോബി ജോണ്‍ (ടെലി 07866673733), ജേക്കബ് കോശി (ടെലി 07951828873), തുടങ്ങിയവരുടെ മേല്‍നോട്ടത്തിലുള്ള വളണ്ടിയര്‍ സംഘവും പ്രവര്‍ത്തിക്കുന്നു.

 

യുകെയിലെ എല്ലാ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ അംഗങ്ങളും എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്ന് യു കെ സഭാ റീജിയണല്‍ കൌണ്‍സില്‍ അറിയിക്കുന്നു. വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് യു കെയിലെ എല്ലാ ഇടവകകളിലും വിതരണം ചെയ്തു
വരുന്നു.

Be the first to comment on "യാക്കോബായ കുടുംബസംഗമം സെപ്തംബര്‍ 29-30 നു മാഞ്ചസ്റ്ററില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.