മഞ്ഞനിക്കര തീര്‍ഥയാത്ര ഫെബ്രുവരി 4ന്‌ ആരംഭിക്കും

 

നെടുമ്പാശേരി: പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 81-ാം ഓര്‍മപ്പെരുനാളിനോടനുബന്ധിച്ചുള്ള മഞ്ഞനിക്കര തീര്‍ഥയാത്ര ഫെബ്രുവരി 4നു വൈകുന്നേരം 4നു ചെറിയ വാപ്പാലശേരി മാര്‍ ഇഗ്നാത്തിയോസ്‌ പള്ളിയില്‍ നിന്നും ആരംഭിക്കും. ഭദ്രദീപവും പാത്രിയര്‍ക്ക പതാകയും കൈമാറി ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും ഡോ. എബ്രഹാം മോര്‍ സേവേറിയോസ്‌, ഡോ. ഏല്യാസ്‌ മോര്‍ അത്താനാസ്യോസ്‌ എന്നീ മെത്രാപോലീത്തമാരും ചേര്‍ന്ന്‌ തീര്‍ഥയാത്രയ്‌ക്കു തുടക്കം കുറിക്കും. പള്ളിയകത്ത്‌ പരിശുദ്ധന്റെ തിരുശേഷിപ്പ്‌ സ്‌ഥാപിച്ചിട്ടുള്ള കബറിങ്കലും കടവില്‍ ഡോ. പൗലോസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപോലീത്തായുടെ കബറിങ്കലും ധൂപപ്രാര്‍ഥനയും അനുസ്‌മരണ പ്രഭാഷണവും നടത്തും. മീനങ്ങാടി, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ചെറിയ വാപ്പാലശേരിയില്‍ വന്നുചേര്‍ന്നു ഒരുമിച്ച്‌ പോകും. പൊയ്‌ക്കാട്ട്‌ശേരി, മേയ്‌ക്കാട്‌, നെടുമ്പാശേരി, തവളപ്പാറ, പീച്ചാനിക്കാട്‌, ആഴകം, പൂതംകുറ്റി, നടുവട്ടം, മഞ്ഞപ്ര, തോട്ടകം, കരയാംപറമ്പ്‌, നായത്തോട്‌, എടക്കുന്ന്‌ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ചെറിയ വാപ്പാലശേരില്‍ എത്തിച്ചേരും. അങ്കമാലി പള്ളി, വേങ്ങൂര്‍, മരോട്ടിച്ചുവട്‌, മറ്റൂര്‍, കാലടി, വല്ലംകവല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആദ്യദിവസം സ്വീകരണം നല്‍കും. രാത്രി പാറോത്ത്‌ മുകള്‍ പള്ളിയിലെത്തും. കുറുപ്പംപടി, തുരുത്തി പള്ളി, കോതമംഗലം, ഹൈറേഞ്ച്‌, കോട്ടപ്പടി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ പോകും. പരിശുദ്ധന്റെ ചിത്രം അലങ്കരിച്ച രഥമായിരിക്കും മുമ്പില്‍ നീങ്ങുന്നത്‌. എം.സി റോഡ്‌ വഴിയാണ്‌ തീര്‍ഥാടകര്‍ യാത്ര പോകുന്നത്‌. മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോട്ടയം, തിരുവല്ല, ആറന്മുള വഴി പോകുന്ന തീര്‍ഥയാത്രയില്‍ അറുനൂറില്‍ പരം സ്‌ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ചെറുതീര്‍ഥാടക സംഘങ്ങള്‍ ചേരും. ഓമല്ലൂര്‍ കുരിശുംതൊട്ടിയില്‍ 8 നു വൈകുന്നേരം മൂന്നിന്‌ ഗീവര്‍ഗീസ്‌ മോര്‍ ദീവന്നാസ്യോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, യൂഹാന്നോന്‍ മോര്‍ മിലിത്തിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, മാത്യൂസ്‌ മോര്‍ ദേവോദോസ്യോസ്‌ എന്നീ മെത്രാപോലീത്തമാര്‍ ചേര്‍ന്ന്‌ സ്വീകരിക്കും. 9-ാം തിയതി പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ഓര്‍മപ്പെരുന്നാളിനുശേഷമാകും തീര്‍ഥാടകരുടെ മടക്കയാത്രം. കോര്‍ എപ്പിസ്‌ക്കോപ്പമാരായ ടൈറ്റസ്‌ വര്‍ഗീസ്‌, ര്‍ഗീസ്‌ അരീക്കല്‍, ഫാ. പൗലോസ്‌ അറക്കപറമ്പില്‍, ഫാ. ഇട്ടൂപ്പ്‌ ആലുങ്കല്‍, ബി.വൈ വര്‍ഗീസ്‌, ജോസ്‌ പി .വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

 

 

Be the first to comment on "മഞ്ഞനിക്കര തീര്‍ഥയാത്ര ഫെബ്രുവരി 4ന്‌ ആരംഭിക്കും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.