Malayalam Section

No Image

ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയിലെ പുതുക്കി പണിത കുരിശും തൊട്ടിയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചു .

ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയിലെ പുതുക്കി പണിത കുരിശും തൊട്ടിയുടെ കൂദാശ കര്‍മ്മം  ഫെബ്രുവരി 1 നു നിര്‍വഹിച്ചു കൂദാശ  തുമ്പമണ്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ യുഹാനോന്‍ മോര്‍ മിലിത്തിയോസും


No Image

17 മത് കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ ആദിച്ചനല്ലൂര്‍ കണ്‍വെന്‍ഷന്‍

ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ 17 മത്  ആദിച്ചനല്ലൂര്‍ കണ്‍വെന്‍ഷന്‍ന്‍റെ ഉത്ഘാടനം  പൌരസ്ത്യ സുവിശേഷ സമാജം മെത്രാപോലീത്ത അഭിവന്ദ്യ മാര്‍ക്കോസ്  മോര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിച്ചു 


No Image

ദ്രോഹഡ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാള്‍സംയുക്തമായി 2012 ജനുവരി 28 -)൦ തിയതി ശേനിയഴ്ച ആഘോഷിക്കുന്നു.

    ദ്രോഹഡ: ദ്രോഹഡ സെന്റ്. അത്താനേഷ്യസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍   ഇടവകയുടെ  കാവല്‍ പിതാവ് ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 59-)മത് ഓര്‍മ്മ പെരുനാളും, മഞ്ഞിനിക്കര ദയറയില്‍ കബറടങ്ങിയ  പരിശുദ്ധ മോറാന്‍ മോര്  ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ്  ബാവയുടെ…


No Image

മാര്‍ ഗുര്‍ഗാന്റെ അനുയായികള്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക്‌

 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ വാഴിച്ച വിവാദ ജര്‍മന്‍ മെത്രാന്‍ മൂസ ഗുര്‍ഗാന്‍ മാര്‍ സേവേറിയോസ്‌ കേരളത്തിലെ സഭാ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നുവെന്നു കാണിച്ച്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയ്‌ക്ക് കത്തയച്ചു.


No Image

തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാനയ്ക്ക് സമയം ലഭിക്കണം.

  കൊച്ചി: പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ദിനങ്ങളായ 25, 26 തീയതികളില്‍ പരിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുറന്ന് വി. കുര്‍ബാന അര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് വിശ്വാസ സംരക്ഷണ സമിതി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഞായറാഴ്ച മുതല്‍…


No Image

റാബാന്‍ റമ്പാച്ചന്റെ ഓര്‍മപ്പെരുന്നാള്‍

  ചെന്നിത്തലയില്‍ കബറടങ്ങിയിരിക്കുന്ന റാബാന്‍ റമ്പാച്ചന്റെ 1106-ാമത്‌ ഓര്‍മപ്പെരുന്നാള്‍ ഒന്‍പത്‌, പത്ത്‌ തീയതികളില്‍ കബറിടത്തില്‍ നടക്കും.   ഒന്‍പതിന്‌ വൈകിട്ട്‌ ആറിന്‌ സന്ധ്യാനമസ്‌കാരം, 6.45 ന്‌ ഗാനശുശ്രൂഷ, ഏഴിന്‌ പ്രസംഗം ഫാ. പൗലോസ്‌ പാറേക്കര.   പത്തിന്‌ രാവിലെ 7.15 ന്‌ പ്രഭാതനമസ്‌കാരം, എട്ടിന്‌ വി. കുര്‍ബാന, ഫാ….


No Image

മഞ്ഞനിക്കര ദയറായില്‍ പരി. ഏലിയാസ്‌ തൃതീയന്‍ ബാവായുടെ ദുഃഖ്‌റോനോ പെരുന്നാള്‍

ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദുഃഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ മഞ്ഞനിക്കര ദയറായില്‍ നടക്കും.   മഞ്ഞനിക്കര ദയറാതലവന്‍ മാര്‍ ദീവന്നാസിയോസ്‌ ഗീവര്‍ഗീസ്‌ മെത്രാപ്പോലീത്ത ചെയര്‍മാനായും മഞ്ഞനിക്കര ദയറായുടെ സഹായമെത്രാപ്പോലീത്ത മാര്‍ അത്താനാസിയോസ്‌ ഗീവര്‍ഗീസ്‌ വൈസ്‌ ചെയര്‍മാനായും ടി.യു….


No Image

ചായലോട് തോമസ്‌ അച്ചന് നാടിന്‍റെ യാത്രാമൊഴി

 

 

ചായലോട് തോമസ്‌ അച്ചന് നെടുമണ്‍ ഗ്രാമം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമോഴിയെകി. അഭിവന്ദ്യ യുഹാനോന്‍ മോര്‍ മീലത്തിയോസ്, അഭിവന്ദ്യ മാത്യൂസ്‌ മോര്‍ തെവോദോസിയോസ് എന്നീ തിരുമേനിമാരുടെ മുഖ്യ കാര്‍മീകതത്തില്‍ നെടുമണ്‍ St മേരീസ്‌ പള്ളിയില്‍  സംസ്കാര ശ്രിശുഷ നടന്നു. നിരവദി വൈദീകരും വിശ്വാസികളും സംബന്ദിച്ചു.


No Image

ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി കമാന്‍ഡര്‍ ടി.എം.ജേക്കബ് അന്തരിച്ചു

കൊച്ചി: ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു.

 

ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വിവിധ മേഖലകളിലെ വ്യക്തികള്‍ ആസ്പത്രിയില്‍ എത്തി.

 

ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. മക്കള്‍: അഡ്വ. അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി. മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍, ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം).

 

ടി.എം. ജേക്കബ് 1977ല്‍ 26-ാം വയസ്സില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. പിറവത്തുനിന്നും കോതമംഗലത്തുനിന്നും മാറിമാറി എട്ടുതവണ സഭയിലെത്തി. നാലു പ്രാവശ്യം മന്ത്രിയായി. 82-87 വിദ്യാഭ്യാസമന്ത്രിയായും 91-96ല്‍ ജലസേചന – സാംസ്‌കാരികമന്ത്രിയായും 2001-ല്‍ ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചു.

 

കേരള നിയമസഭയില്‍ ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് ജേക്കബ്. ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗങ്ങളിലൊരാണ് അദ്ദേഹം. വിദ്യാഭ്യാസമന്ത്രിയായിരിക്കെ, നിയമസഭയില്‍ ചോദ്യത്തോരവേള മുഴുവന്‍ ഒറ്റചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മാത്രമായി പ്രമുഖ നേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് റെക്കോഡിട്ടതും ജേക്കബ് തന്നെ. പ്രീഡിഗ്രി ബോര്‍ഡിനെപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ് ജേക്കബ് മറുപടി നല്‍കിയത്. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ നിയമസഭയില്‍ മറുപടി നല്‍കി വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.

 

കേരള നിയമസഭയുടെ പരിഗണനയ്ക്കു വന്ന വിവിധ ബില്ലുകളിന്മേല്‍ ഏറ്റവും കൂടുതല്‍ ഭേദഗതികളവതരിപ്പിച്ച അംഗങ്ങളില്‍ ഒരാള്‍ ടി.എം. ജേക്കബാണ്.


No Image

കോതമങലം മാര്‍ അത്തനേഷ്യസ് കോളേജിലെ എം.ജി.ജെ.എസ്.എം. യൂണിറ്റ് വാര്‍ഷികം ആചരിച്ചു.

  കോതമങലം മാര്‍ അത്തനേഷ്യസ് കോളേജിലെ എം.ജി.ജെ.എസ്.എം. (മാര്‍ ഗ്രിഗോറിയോസ് ജേക്കബിറ്റ് സ്റ്റുഡന്റ്സ്  മൂവ്മെന്റ്റ്)  യൂണിറ്റ് വാര്‍ഷികം ആചരിച്ചു. കോളേജ് ചാപ്പലില്‍ വച്ചു  അഭിവന്ദ്യ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമനസ്സിന്റെ കാര്‍മീകത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൂടിയ യോഗത്തില്‍ ചാപ്ലെയ്ന്‍ ഫാ.സെബി എല്‍ദോ അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ…


No announcement available or all announcement expired.