മഞ്ഞനിക്കര കണ്‍‌വന്‍ഷന് തുടക്കമായി

 

 

മഞ്ഞനിക്കര ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ പെരുന്നാളിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടക്കുന്ന കണ്‍‌വന്‍ഷന്‍ ഇന്ന് വൈകിട്ട് 9 മണിക്ക് തുമ്പമണ്‍ ഭദ്രാസന മെത്രപ്പോലീത്ത യുഹാനോന്‍ മോര്‍ മീലീത്തിയോസ്  ഉദ്ഘാടനം ചെയ്യതു.

 കുടുംബം വിശ്വാസ ചങ്ങലയുടെ അടിസ്‌ഥാനമാകണമെന്നും വാത്സല്യവും സ്‌നേഹവും നിറഞ്ഞ ശ്രേഷ്‌ഠമായ വ്യക്‌തിബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ മനുഷ്യര്‍ പരിശ്രമിക്കണമെന്നും അലക്‌സ് തോമസ്‌ കോറെപ്പിസ്‌കോപ്പ  കണ്‍വന്‍ഷന്‍ യോഗത്തില്‍ പറഞ്ഞു.

ജനറല്‍ കണ്‍വീനര്‍ ജേക്കബ്‌ തോമസ്‌ മാടപ്പാട്ട്‌ കോറെപ്പിസ്‌കോപ്പ, ഇ.കെ. മാത്യൂസ്‌ കോറെപ്പിസ്‌കോപ്പ, പി.ഇ. മാത്യൂസ്‌ റമ്പാന്‍, അന്ത്രയോസ്‌ റമ്പാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Be the first to comment on "മഞ്ഞനിക്കര കണ്‍‌വന്‍ഷന് തുടക്കമായി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.