Puthenkurish Convention News Day 1

പുത്തന്‍കുരിശ്: ദൈവചിന്തയില്ലാതെ നടക്കുന്നവര്‍ പശ്ചാത്തപിച്ച് സഭയിലേക്ക് കടന്നുവരണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ അഖില മലങ്കര സുവിശേഷ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ.

ക്രിസ്തുവിന്റെ വഴികളിലൂടെയല്ലാതെ മനുഷ്യന് സമാധാനം ലഭിക്കില്ല. ആ വഴികളില്‍നിന്ന് അകന്നു നടക്കുന്നവരുണ്ടെങ്കില്‍ സഭയിലേക്ക് കടന്നുവരണമെന്നും ബാവ പറഞ്ഞു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കത്തോലിക്കാ സഭയിലെ കോതമംഗലം രൂപതാധ്യക്ഷന്‍ ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍ ക്രിസ്മസ് സന്ദേശം നല്‍കി. ചടങ്ങില്‍ ഈവര്‍ഷത്തെ ചിന്താവിഷയം ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അവതരിപ്പിച്ചു. ഈ വര്‍ഷത്തെ ചിന്താവിഷയം “പുറപ്പെട്ടുപോരുവിന്‍” എന്നതാണ്. സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, ഡോ. കുര്യാക്കോസ് മാര്‍ ക്ലിമീസ്, യാക്കോബ് മാര്‍ അന്തോണിയോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, കാനഡയില്‍നിന്നെത്തിയ സേ്തഫാനോസ് റമ്പാന്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ടി.യു. കുരുവിള എംഎല്‍എ, എം.എം. മോനായി എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. സുവിശേഷയോഗത്തിന്റെ സം‌പ്രേഷണം റേഡിയോ മലങ്കരയും മലങ്കര വിഷനും തത്സമയം സം‌പ്രേഷണം ചെയ്യുന്നു. 31-നു പാതിരാ കുര്‍ബാനയോടെയാണ് ഈ വര്‍ഷത്തെ യോഗം സമാപിക്കുന്നത്.

Be the first to comment on "Puthenkurish Convention News Day 1"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.