ഫാ.ചെറിയാന്‍ കോട്ടയിലിന്റെ ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച രാവിലെ 10 മണിക്ക്

 

 

 

ഇന്നലെ നിര്യാതനായ കുറിച്ചി സെന്റ് മേരീസ് യാക്കോബായ പള്ളിവികാരിയും വെട്ടിക്കല്‍ എം.എസ്.ഒറ്റി. സെമിനാരിയിലെ അധ്യാപകുനുമായ ഫാ.ചെറിയാന്‍ കോട്ടയിലിന്റെ ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഇടവക പള്ളിയായ തിരുവഞ്ചുര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വെച്ച്  സഭയിലെ എല്ലാ മെത്രാപ്പോലിത്തന്മാരുടെയും കാര്‍മികത്വത്തില്‍  നടക്കും.

 

ഫാ.ചെറിയാന്‍ കോട്ടയിലിന്റെ ഭൌതീക ശരീരം ഇന്ന് അടുര്‍ മിഖായേല്‍ മോര്‍ ദിവന്യാസിയോസ് അരമനയില്‍ പോതുദര്‍ശനത്തിനു വെച്ചു, കുറിയാക്കോസ് മോര്‍ തേയോഫിലോസ്,  യുഹനോന്‍ മോര്‍ മിലിത്തിയോസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥന നടന്നു, തുടര്‍ന്ന് വിലാപയാത്രയായി കോട്ടയത്തേക്ക് കോണ്ടുപോയി തിരുവല്ല മെഴുവങ്ങാട്ട് വെച്ച് നിരണം ഭദ്രാസനത്തിനു വേണ്ടി അനുശോചനം രേഖപെടുത്തിക്കോണ്ട് റീത്ത് സമര്‍പ്പിച്ചു. വൈകിട്ട് മണര്‍കാട് സെന്റ് മേരീസ് യാകോബായ കത്തിഡ്രലിലും  ഫാ.ചെറിയാന്‍ കോട്ടയിലിന്റെ ഭൌതീക ശരീരം പോതുദര്‍ശനത്തിനു വെച്ചു.

 

 

Be the first to comment on "ഫാ.ചെറിയാന്‍ കോട്ടയിലിന്റെ ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച രാവിലെ 10 മണിക്ക്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.