Major Links
Church Links
Visitor Online Counter
Number of Visitors Online: 85Member Login
You are not logged in.
JSC Online Mailbox
You are not logged in.
www.radiomalankara.com
www.malankaravision.com

Viswasa Samrakshakan
August 2010

Jacobite Syrian Church
Malankara Syriac Voice
Send your suggestions, news, photos, articles, notices etc to
info@jacobiteonline.com
Google Group
Jacobite Online Group
| Designed by: |
| ഏലിയാസ് ത്രിതീയന് പാത്രിയര്ക്കീസ് ബാവായുടെ 78-ാ ഓര്‍മ്മപെരുന്നാള്‍ |
|
സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയില് എഴുന്നള്ളി കാലം ചെയ്ത പരിശുദ്ധ ഏലിയാസ് ത്രിതീയന് പാത്രിയര്ക്കീസ് ബാവായുടെ 78-ാ ഓര്മ്മപെരുന്നാളിനു മഞ്ഞിനിക്കരയില് കൊടിയേറി. പെരുന്നാള്‍ 13 വരെ നീണ്ടു നില്ക്കും.
പരിശുദ്ധന്റെ കബറിടത്തില് പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടാനായി നാടിന്റെ നാനാഭാഗങ്ങളില് നിന്നും എത്തുന്ന തീര്ഥാടകരെ വരവേല്ക്കാന് ഒരുക്കങ്ങള് പൂര്ത്തിയാകുന്നു. മധ്യപൌരസ്ത്യദേശം കഴിഞ്ഞാല് ഒരു പാത്രിയക്കീസ് ബാവായുടെ കബറിടമുള്ള ഏകസ്ഥലമാണിവിടം. യാക്കോബായസഭയുടെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനകേന്ദ്രം കൂടിയാണിത്. പരിശുദ്ധന്റെ അനുഗ്രഹം തേടി പതിനായിരക്കണക്കിനു വിശ്വാസികളാണ് പദയാത്രയായി എത്തുന്നത്. ഫെബ്രുവരി ഏഴിന് എട്ടു മണിക്ക് ദയറായില് യൂഹാനോന് മോര്‍ മിലിത്തിയോസ്, ഗീവര്ഗീസ് മോര്‍ അത്താനാസ്യോസ്, മാത്യൂസ് മോര്‍ തെവോദോസിയോസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല് കുര്ബാനയും തുടര്ന്ന് പാത്രിയര്ക്കാ പതാക ഉയര്ത്തും. അന്നേ ദിവസം എല്ലാ പള്ളികളിലും പതാകാദിനമായി ആചരിക്കും. പെരുന്നാളിനു തുടക്കം കുറിച്ച് വൈകിട്ട് ആറിനു ഓമല്ലൂര് കുരിശടിയില് കുര്യാക്കോസ് മോര്‍ യൂലീയോസ് പതാക ഉയര്ത്തും.
. ആറിനു നടക്കുന്ന തീര്‍ത്ഥയാത്രാ സമാപന സമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവ അധ്യക്ഷത വഹിക്കും. പാത്രിയര്ക്കാ പ്രതിനിധി യൂഹന്നാ മോര്‍ ഗ്രീഗോറിയോസ് ഇബ്രാഹീം അനുഗ്രഹപ്രഭാഷണം നടത്തും. കുര്യാക്കോസ് മോര്‍ ഗ്രീഗോറിയോസ് പ്രഭാഷനം നടത്തും. സെന്റ് ഏലിയാസ് മെഡല്‍ദാനം ജോസഫ് മോര്‍ ഗ്രീഗോറിയോസും അവാര്ഡ് ദാനം യൂഹാനോന് മോര്‍ മിലിത്തിയോസും നിര്‍വ്വഹിക്കും. മോര്‍ സ്തെഫാനോസ് പള്ളിയില് 13 ന് പുലര്ച്ചെ മൂന്നിന് യൂഹാനോന് മോര്‍ മിലിത്തിയോസിന്റെ മുഖ്യകാര്മ്മികത്വത്തില് കുര്‍ബാന. 5:30 ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും പൌലോസ് മോര്‍ ഐറേനിയോസ്, യാക്കൂബ് മോര്‍ അന്തോണിയോസ് എന്നിവരുടെ സഹകാര്മ്മികത്വത്തിലും മൂന്നിന്മേല്‍ കുര്‍ബാന. 8:30 ന് പാത്രിയര്ക്കാ പ്രതിനിധി യൂഹന്നാ മോര്‍ ഗ്രീഗോറിയോസ് ഇബ്രാഹീം കുര്‍ബാന അര്പ്പിക്കും. 10:30 ന് പ്രദിക്ഷണവും ആശീര്‍വാദവും നടക്കും. പത്തനംതിട്ട നഗരത്തില്‍ നിന്നും ആറു കിലോമീറ്റര് അകലെയാണു മഞ്ഞിനിക്കര ദയറ. ഓമല്ലൂര്, ഇലവുംതിട്ട വഴി ചെങ്ങന്നൂരിനുളള ബസ്സുകളില് മഞ്ഞിനിക്കര എത്താം.
|
